വ്യത്യസ്തമായി ചിന്തിക്കാം, വിജയത്തിലേക്ക് പോകാം
text_fieldsകോവിഡും തുടർന്നുള്ള ലോക്ഡൗണും ലോകത്തിന് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത െങ്കിലും ഇത്തരം പ്രതിസന്ധികളെ മറികടന്നാണ് ലോകം ഇതുവരെ എത്തിയത് എന്ന് ഒാർക്കണ ം. രണ്ടാം ലോകയുദ്ധം കഴിഞ്ഞപ്പോൾ ജപ്പാൻ ഇനിയില്ല എന്നാണ് വിലയിരുത്തപ്പെട്ടത്. എന് നാൽ, വ്യവസായ രംഗത്തെ അവരുടെ മുന്നേറ്റം അദ്ഭുതകരമായിരുന്നു.
അമേരിക്കക്ക് അടക്കം അവരുടെ ഉൽപന്നങ്ങൾ വാങ്ങേണ്ടി വന്നു. അതിനാൽ, തകർച്ചയിൽ വേവലാതിപ്പെട്ടിട്ട് കാര്യമില്ല. പ്രതിസന്ധി അവസരമാക്കുകയും പുതിയ ചിന്തകളിലൂടെ അവസരം സൃഷ്ടിക്കുകയും വേണം. വ്യത്യസ്ത ചിന്തകളിലൂടെ കഴിവ് തെളിയിച്ചവരാണ് എവിടെയും അതിജീവിച്ചിട്ടുള്ളത്.
വരാനിരിക്കുന്നത് മാന്ദ്യ കാലമാണ്. അത് എത്രകാലം നീളും എന്നാർക്കും പ്രവചിക്കാനാവില്ല. ചെലവു ചുരുക്കി ജീവിക്കുക എന്നതാവും ഇനിയുള്ള ജീവിതശൈലി. ആളുകളുടെ വാങ്ങൽ ശേഷിയും കുറയും.
ജീവിതത്തിൽ ആദ്യമായി അടച്ചിട്ട ഇൗ ലോക്ഡൗൺ കാലം ചിറ്റിലപ്പള്ളിക്ക് ബോറടിയായില്ല.
പുതിയ ചിന്തകൾക്കായി വിനിയോഗിച്ചതിനു പുറമേ, കമ്പനിയിലെ വിഡിയോ കോൺഫറൻസ്, വിഡിയോ ചാറ്റ് എന്നിവ ശക്തിപ്പെടുത്തി. ആദ്യമായി വീട്ടിൽ വെബ് സെമിനാറും സംഘടിപ്പിച്ചു. മുമ്പ് സഹായത്തിന് ആളുകളുണ്ടാവുമായിരുന്നു. ഇപ്പോൾ എല്ലാം സ്വയം സജ്ജീകരിക്കേണ്ടി വന്നു. അതും പുതിയ അനുഭവമായി. ലോക്ഡൗണിൽ അരക്കിലോ പോലും ശരീര ഭാരം കൂടരുതെന്ന നിർബന്ധത്തിൽ വ്യായാമം അൽപം കൂട്ടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.