പ്രകൃതിയാണ് ഏറ്റവും വലിയ മാനേജ്മെൻറ് -ഡോ. സി.വി. രവീന്ദ്രനാഥ്.
text_fieldsകണ്ണൂർ: നല്ല നാളേക്കായി വിഭവങ്ങൾ കാത്തുസൂക്ഷിക്കുന്ന പ്രകൃതിയുടെ മക്കളാണ് നമ്മളെന്നും ഇന്ന് വിതക്കുന്നതാണ് നാളെ നമ്മൾ കൊയ്യുകയെന്നും കണ്ണൂരിലെ പ്രമുഖ ജ്വല്ലറിയായ കൃഷ്ണ ജുവൽസ് മാനേജിങ് പാർട്ണർ ഡോ. സി.വി. രവീന്ദ്രനാഥ്.
പ്രകൃതിയുടെ ഈ അടിസ്ഥാന നിയമം നമ്മളും പ്രാവർത്തികമാക്കണം. നിക്ഷേപങ്ങളിൽ അധിഷ്ഠിതമായ സമ്പദ്വ്യവസ്ഥയാണ് നമുക്കു വേണ്ടത്. ഉപഭോഗത്തിൽ അധിഷ്ഠിതമായതല്ല. ഗോൾഡ് ആംനസ്റ്റി സ്കീം വഴി അനധികൃതമായ സ്വർണ നിക്ഷേപങ്ങളെ നിയമവിധേയമാക്കി ആർ.ബി.െഎയുടെ സ്വർണ നിക്ഷേപം വർധിക്കുകയും അതുവഴി കൂടുതൽ കറൻസി നോട്ടുകൾ അച്ചടിക്കുകയും ചെയ്യണം.
മതസ്ഥാപനങ്ങളുടെയും അമ്പലങ്ങളുടെയും കീഴിലുള്ള നിശ്ചിത പലിശ ആർ.ബി.െഎയിൽ നിക്ഷേപിച്ച് കറൻസി പ്രിൻറിങ് കൂട്ടുകയും ബാങ്കുകളുടെ പ്രവർത്തന മൂലധനത്തിെൻറ പലിശ കുറക്കുകയും ചെയ്യണം. കാപിറ്റൽ ഗെയിൻ ടാക്സ് ഇല്ലാതാക്കുക വഴി ഭൂമിയുടെയും കെട്ടിടങ്ങളുടെയും കച്ചവടം കൂട്ടുകയും ചെയ്താൽ വിപണിയിൽ കൂടുതൽ പണകൈമാറ്റങ്ങൾ ഉറപ്പുവരുത്താമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വരുമാനം സ്വമേധയാ വെളിപ്പെടുത്താനുള്ള പദ്ധതി വിപണിയിൽ കൂടുതൽ പണമെത്തിക്കാൻ സഹായിക്കും. വ്യക്തിഗത ആദായ നികുതികൾ ഇല്ലാതാക്കുന്നതിലൂടെ ആൾക്കാരുടെ വാങ്ങൽശേഷി കൂട്ടണം.
ബാങ്കുകളുടെ പ്രവർത്തന മൂലധനത്തിെൻറ പലിശ അഞ്ച് ശതമാനമായി ആയി കുറക്കണമെന്നും വിദേശ നിക്ഷേപങ്ങളും എഫ്.ഡി.െഎ വർധിപ്പിക്കാൻ ഇൻവെസ്റ്റ്മെൻറ് െപ്രാട്ടക്ഷൻ ബിൽ നടപ്പാക്കണമെന്നും ഡോ. സി.വി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. കൗടില്യെൻറ അർഥശാസ്ത്ര പ്രകാരം സാമ്പത്തിക വ്യവസ്ഥയുടെ നേട്ടത്തിനാധാരമായ മൂന്ന് കാര്യങ്ങൾ നമ്മൾ പാലിക്കേണ്ടതുണ്ട്. ഉൽപാദനത്തിലെ വർധന, മിതമായ ഉപയോഗം, വിലയിലെ മത്സരശേഷി എന്നിവയാണ് അവയെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.