വസ്തു ഇടപാട്: ആധാർ നിർബന്ധമല്ലെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: വസ്തു ഇടപാടുകൾക്ക് ആധാർ നിർബന്ധമാക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് കേന്ദ്ര ഭവന-നഗരകാര്യ സഹമന്ത്രി ഹർദീപ് സിങ് പുരി. ലോക്സഭയിൽ എഴുതിനൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, രജിസ്ട്രേഷന് നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഭൂമി രജിസ്ട്രേഷനുകള്‍ക്ക് ആധാര്‍ ഉപയോഗിക്കുന്നതിെൻറ സാധ്യത പ്രയോജനപ്പെടുത്താൻ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നിർദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വസ്തുകൈമാറ്റത്തിന് ആധാർ ഉപയോഗിക്കുന്നത് നല്ല ആശയമാണെന്നും ഇക്കാര്യത്തിൽ ഭാവിയിൽ നടപടികൾ എടുക്കുമെന്നും അദ്ദേഹം കഴിഞ്ഞമാസം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.