വിദേശ നിക്ഷേപകർ വൻ തോതിൽ പണം പിൻവലിച്ചു; പ്രശ്നത്തിലിടപെട്ട് നിർമല
text_fieldsന്യൂഡൽഹി: വിദേശനിക്ഷേപകരുടെ പ്രശ്നങ്ങൾ കേൾക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. വിദേശ നിക്ഷേപകർ വ ൻതോതിൽ ഓഹരി വിപണിയിൽ നിന്ന് പണം പിൻവലിക്കുന്നതിൻെറ പശ്ചാത്തലത്തിലാണ് നിർമലയുടെ നീക്കം. സർക്കാർ വിദേശനിക ്ഷേപകർക്ക് എതിരാണെന്ന പ്രതീതി ഉയർത്തുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു നിർമല സീതാരാമൻെറ പ്രസ്താവന.
ട്രസ്റ്റുകളായി രജിസ്റ്റർ ചെയ്ത വിദേശ നിക്ഷേപകർക്ക് ഇന്ത്യൻ വിപണിയിൽ പണമിറക്കുേമ്പാൾ ചില ബുദ്ധമുട്ടുകളുണ്ടാകും. എന്നാൽ, രജിസ്റ്റർ ചെയ്ത കമ്പനികൾക്ക് പ്രശ്നമുണ്ടാവില്ല. വിദേശ നിക്ഷേപക സ്ഥാപനങ്ങൾ കമ്പനികളായി രജിസ്റ്റർ ചെയ്യുകയാണ് പ്രശ്നം പരിഹരിക്കാനുള്ള പോംവഴി. അതിന് ശേഷം ആർക്കെങ്കിലും പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ സർക്കാർ അത് കേൾക്കാൻ തയാറാണെന്ന് നിർമല വ്യക്തമാക്കി.
പ്രതിവർഷം രണ്ട് കോടി മുതൽ അഞ്ച് കോടി വരെ വരുമാനമുള്ളവർക്ക് 3 ശതമാനവും അഞ്ച് കോടിക്ക് മുകളിലുള്ളവർക്ക് ഏഴ് ശതമാനവും സർചാർജ് ഏർപ്പെടുത്താനുള്ള ബജറ്റ് തീരുമാനമാണ് വിദേശ നിക്ഷേപകർക്ക് തിരിച്ചടിയായത്. തീരുമാന പ്രകാരം ട്രസ്റ്റുകളായി രജിസ്റ്റർ ചെയ്ത് ഇന്ത്യൻ വപണിയിൽ പണമിറക്കുന്ന വിദേശ നിക്ഷേപകർ സർചാർജ് നൽകണം. കമ്പനികളായി രജിസ്റ്റർ ചെയ്യുന്നവർക്ക് സർചാർജ് ബാധകമാവില്ല. ബജറ്റ് തീരുമാനം പുറത്ത് വന്നതിന് പിന്നാലെ വൻ തോതിൽ വിദേശനിക്ഷേപകർ വിപണിയിൽ നിന്ന് പണം പിൻവലിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.