െഎ.ടി.സി ചതിച്ചാശാനേ; എൽ.െഎ.സിയുടെ നഷ്ടം 7,000 കോടി
text_fieldsന്യൂഡൽഹി: പ്രമുഖ സിഗരറ്റ് നിർമാണ കമ്പനിയായ െഎ.ടി.സിയുടെ ഒാഹരി വിലയിലുണ്ടായ കുറവ് മൂലം എൽ.െഎ.സിക്ക് അരമണിക്കൂറിനുള്ളിൽ നഷ്ടപ്പെട്ടത് 7,000 കോടി രൂപ. െഎ.ടി.സിയിൽ 16 ശതമാനത്തോളം ഒാഹരിയാണ് എൽ.െഎ.സിക്കുള്ളത്. െഎ.ടി.സിയുടെ ഒാഹരി വില 13 ശതമാനം താഴ്ന്നതോടെ എൽ.െഎ.സിയും വിപണിയിൽ കൂപ്പുകുത്തുകയായിരുന്നു.
സിഗരറ്റിന് അധികസെസ് ചുമത്തിയതാണ് ഒാഹരി വിപണിയിൽ െഎ.ടി.സിയുടെ വില കുറയുന്നതിന് കാരണം. നിലവിൽ 28 ശതമാനം ജി.എസ്.ടിയുടെ സ്ലാബിലാണ് സിഗരറ്റ് വരുന്നത്. അതോടൊപ്പം ഒാേരാ ഇടപാടിനും ഇൗടാക്കുന്ന അഞ്ചു ശതമാനം സെസും നിലവിലുണ്ട്. ഇതു കൂടാതെയാണ് 1000 സിഗരറ്റിന് നീളമനുസരിച്ച് 485 മുതൽ 792 വരെ രൂപ അധിക സെസായി ഇൗടാക്കുക.
െഎ.ടി.സിയുടെ ഒാഹരി വില ഇടിഞ്ഞതിനെ തുടർന്ന് എൽ.െഎ.സി ഉൾപ്പടെ രാജ്യത്തെ ഇൻഷൂറൻസ് മേഖലക്കുണ്ടായ നഷ്ടം 10,000 കോടി കവിയുമെന്നാണ് നിരീക്ഷകർ അവകാശപ്പെടുന്നത്. മുമ്പ് െഎ.ടി.യുടെ 12.63 ശതമാനം ഒാഹരികളായിരുന്നു എൽ.െഎ.സിക്ക് ഉണ്ടായിരുന്നത്. 201ൽ ഇത് 14.34 ശതമാനവും 2017ൽ 16.29 ശതമാനവുമായി വർധിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.