കോവിഡ് കാലത്ത് ഏറ്റവും ഡിമാൻറുള്ള പത്ത് ജോലികൾ; നൈപുണ്യ വികസനം സൗജന്യം
text_fieldsന്യൂയോർക്: കോവിഡ് മഹാമാരി ലോകത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയോടൊപ്പം ശക്തമായ തൊഴിലില്ലായ്മ കൂടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജീവനക്കാരെ പിരിച്ചുവിടാൻ കുത്തക കമ്പനികൾ അടക്കം നിർബന്ധിതരായപ്പോൾ അപ്രതീക്ഷിത തിരിച്ചടിയിൽ നിന്നും കരകയറാൻ ആളുകൾ ജോലി തേടിയലയുകയാണ്. ഇൗ സാഹചര്യത്തിൽ െഎ.ടി ഭീമനായ മൈക്രോസോഫ്റ്റും ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ നെറ്റ്വർക്ക് സൈറ്റായ ലിങ്ക്ഡിന്നും കോവിഡ് കാലത്തും തുടർന്നും ഏറ്റവും ഡിമാൻറുള്ള പത്ത് ജോലികൾ കണ്ടെത്തിയിരിക്കുകയാണ്.
ജോലിയിലുള്ള കഴിവ് പരിപോഷിപ്പിക്കാൻ സൗജന്യമായി ഒാൺലൈൻ ട്രെയിനിങ്ങുകൾ ലഭിക്കുമെന്നതാണ് ഇവർ ലിസ്റ്റ് ചെയ്തിരിക്കുന്ന ജോലികളുടെ പ്രത്യേകത. 690 മില്യണ്‍ പ്രൊഫഷണലുകളെയും 50 മില്യണ്‍ കമ്പനികളെയും 11 മില്യണ്‍ തൊഴിലവസരങ്ങളും 3600 സ്‌കില്ലുകളും വിശകലനം ചെയ്തതിന് ശേഷമാണ് ഏറ്റവും ഡിമാൻറുള്ള ജോലികളും അതിന് വേണ്ട നൈപുണ്യവും ലിങ്ക്ഡിന്‍ കണ്ടെത്തിയത്. അടുത്ത നാല് വര്‍ഷം വരെ ഏറെ സാധ്യതയുള്ള ജോലികളാണ് തെരഞ്ഞെടുത്തത്. മികച്ച വരുമാനം പ്രധാനംചെയ്യുന്ന ഇൗ ജോലികൾക്ക് ആവശ്യമുള്ള സ്‌കില്ലുകള്‍ ഓണ്‍ലൈനിലൂടെ സ്വായത്തമാക്കാനാകുമെന്നതും പ്രത്യേകതയാണ്.
10 ജോലികള്‍
- 1. ഡിജിറ്റല്‍ മാര്‍ക്കറ്റര്‍
- 2. ഐടി സപ്പോര്‍ട്ട്/ ഹെല്‍പ്പ് ഡെസ്‌ക്
- 3. ഗ്രാഫിക് ഡിസൈനര്‍
- 4. ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്
- 5. ഡാറ്റ അനലിസ്റ്റ്
- 6. സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍
- 7. പ്രോജക്റ്റ് മാനേജര്‍
- 8. സെയ്ല്‍സ് റെപ്രസെന്റേറ്റീവ്
- 9. ഐടി അഡ്മിനിസ്‌ട്രേറ്റര്‍
- 10. കസ്റ്റമര്‍ സര്‍വീസ് സ്‌പെഷലിസ്റ്റ്
പത്ത് ജോലികള്‍ക്ക് വേണ്ട നൈപുണ്യം വികസിപ്പിക്കുന്നതിനുള്ള ട്രെയ്‌നിങ് മൊഡ്യുളുകള്‍ ലിങ്ക്ഡിൻ തയാറാക്കിയിട്ടുണ്ട്. ഒരോ മൊഡ്യൂളുകൾ പൂർത്തീകരിക്കുേമ്പാഴും സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.