വായ്പ പലിശ: പ്രതീക്ഷക്ക് വകയില്ല
text_fieldsഇൗമാസം ആദ്യം ചേർന്ന റിസർവ് ബാങ്കിെൻറ പണനയ അവലോകന യോഗം (എം.പി.സി) അടിസ്ഥാന പലിശ നിരക്കിൽ 25 അടിസ്ഥാന പോയൻ റ് കുറവ് വരുത്തിയിരുന്നു. 6.50 ആയിരുന്ന റിപ്പോ നിരക്ക് 6.25 ആയാണ് ആർ.ബി.െഎ കുറച്ചത്. റിപ്പോ നിരക്കിൽ 25 േപായ ൻറ് കുറക്കാൻ ആർ.ബി.െഎ തീരുമാനിച്ചതോടെ, ഭവന വായ്പകൾ ഉൾപ്പെടെയുള്ളവയിൽ അതിെൻറ ഗുണം കാണേണ്ടതാണ്.
കഴിഞ്ഞ ഒന്നര വർഷമായി തുടർച്ചയായി റിപ്പോ നിരക്ക് വർധിപ്പിച്ചപ്പോൾ ബാങ്കുകൾ ക്രമാനുഗതമായി വായ്പ പലിശ നിരക്ക് ഉയർത്തിയതുമാണ്. ആ സ്ഥിതിക്ക്, 18 മാസത്തിനുശേഷമുള്ള പലിശയിളവ് പ്രഖ്യാപനം തങ്ങളുടെ വായ്പയിലും ഗുണകരമായി പ്രതിഫലിക്കുമെന്ന് സാധാരണക്കാർ സ്വപ്നംകണ്ടു. മുൻകാലങ്ങളിൽ പലിശയിളവ് പ്രഖ്യാപിച്ചിരുന്നതിെൻറ ഗുണഫലം സാധാരണക്കാരുടെ വായ്പകളിൽ പ്രതിഫലിക്കാതിരുന്നതിനെ തുടർന്ന്, റിസർവ് ബാങ്ക്തന്നെ മുൻകൈ എടുത്താണ് പലിശ നിരക്ക് ഉയർത്തുന്നത് മാത്രമല്ല കുറക്കുന്നതും ഉപഭോക്താക്കൾക്ക് അനുഭവപ്പെടണമെന്ന് ബാങ്കുകൾക്ക് നിർദേശം നൽകിയത്.
എന്നാൽ, ഇക്കുറി പലിശ നിരക്ക് ഇളവിെൻറ ഗുണഫലം ഉടൻവായ്പക്കാർക്ക് നൽകാനാവില്ല എന്ന നിലപാടിലാണ് വാണിജ്യ ബാങ്ക് മേധാവികൾ. നിലപാട് എടുക്കുക മാത്രമല്ല, അക്കാര്യം റിസർവ് ബാങ്കിനെ അറിയിക്കുകയും ചെയ്തു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വിളിച്ച ബാങ്ക് മേധാവികളുടെ േയാഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വായ്പാ സ്ഥിതി വിശദമായി ചർച്ച ചെയ്ത് അടുത്ത പലിശ നിര്‍ണയ സമയത്ത് നിരക്കിളവ് പരിഗണിക്കാം എന്നാണ് ബാങ്ക് മേധാവികളുടെ നിലപാട്.
മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് - ബേസ്ഡ് ലെന്‍ഡിങ് റേറ്റ് (എം.സി.എൽ.ആര്‍) അടിസ്ഥാനത്തിലാണ് വായ്പാ പലിശ നിരക്ക് നിശ്ചയിക്കുന്നത്. പല ബാങ്കുകളും സാമ്പത്തിക വർഷത്തിൽ ഒരിക്കലാണ് എം.സി.എൽ.ആർ നിരക്ക് പുതുക്കി നിശ്ചയിക്കുന്നതും. ആ സമയമാകുേമ്പാൾ നോക്കാം എന്ന ഉദാസീന മറുപടിയാണ് ഇപ്പോൾ ബാങ്ക് അധികൃതരിൽനിന്ന് ലഭിക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.