സ്വർണക്കടകൾ മൂന്നുദിവസം തുറക്കാൻ അനുവദിക്കണം -എ.കെ.ജി.എസ്.എം.എ
text_fieldsകൊച്ചി: സ്വർണാഭരണശാലകൾ ആഴ്ചയിൽ മൂന്നുദിവസം തുറക്കാൻ അനുവദിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ). ഇക്കാര്യമുന്നയിച്ച് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് കത്തയച്ച ു.
നേരത്തേ ബുക്ക് ചെയ്തവർക്കും വിവാഹമടക്കമുള്ള ചടങ്ങുകൾക്കും സ്വർണം ആവശ്യപ്പെട്ട് ഉപഭോക്താക്കൾ വ്യാപാ രികളെ സമീപിക്കുന്നുണ്ട്. മറ്റു വരുമാന മാർഗങ്ങളെല്ലാം അടഞ്ഞ ജനങ്ങൾക്ക് അവരുടെ പക്കലുള്ള സ്വർണം വിറ്റ് പണമാക്കിയാൽ സാമ്പത്തിക ദുരിതങ്ങളിൽ നിന്നും മോചനമാകും. ഇതിനും സ്വർണക്കടകൾ തുറക്കേണ്ടത് അനിവാര്യമാണ്. വാങ്ങുന്ന പഴയ സ്വർണങ്ങൾ സ്ഫുടം ചെയ്യുന്നതിനും വിറ്റഴിക്കാനും ഒന്നിലധികം ദിവസം വേണ്ടിവരുന്നതിനാലാണ് മൂന്നുദിവസം തുറക്കുന്നതിന് അനുമതി ആവശ്യപ്പെടുന്നത്.
സ്വർണക്കടകൾ തുറക്കുന്നത് വഴി സർക്കാരിന് നികുതി വരുമാനസാധ്യതകൾ കൂടുമെന്നും അസോസിയേഷൻ പ്രസിഡൻറ് ഡോ. ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.