Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2019 10:44 AM IST Updated On
date_range 1 May 2019 10:52 AM ISTപാചകവാതക വില വർധിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്ത് പാചക വാതക വില കൂടി. സബ്സിഡിയോടൂ കൂടിയുള്ള 14.2 കിലോഗ്രാമിെൻറ സിലിണ്ടറിന് 0.28 രൂപയാണ് ഡൽഹിയിൽ വർധിച്ചത്. മുംബൈയിലിത് 0.29 രൂപയാണ്.
സബ്സിഡിയുള്ള സിലിണ്ടറിന് May 1 മുതലുള്ള തുക | |
---|---|
മെട്രോ | ഒരു സിലിണ്ടറിെൻറ തുക (14.2 Kg) |
ഡൽഹി | Rs. 496.14 |
കൊൽക്കത്ത | Rs. 499.29 |
മുംബൈ | Rs. 493.86 |
ചെന്നൈ | Rs. 484.02 |
സബ്സിഡിയില്ലാത്ത എൽ.പി.ജി സിലിണ്ടറിന് ഇരു നഗരങ്ങളിലും ആറു രൂപ വീതമാണ് വർധിച്ചത്. ഡൽഹിയിൽ 712.50, കൊൽക്കത്തയിൽ 738.50, മുംബൈയിൽ 648.50, ചെന്നൈയിൽ 728 രൂപ എന്നിങ്ങനെയാണ് മെയ് ഒന്നു മുതലുള്ള വില.
സബ്സിഡിയില്ലാത്ത സിലിണ്ടറിന് May 1 മുതലുള്ള തുക | |
---|---|
മെട്രോ | ഒരു സിലിണ്ടറിെൻറ തുക (14.2 Kg) |
ഡൽഹി | Rs. 712.50 |
കൊൽക്കത്ത | Rs. 738.50 |
മുംബൈ | Rs. 684.50 |
ചെന്നൈ | Rs. 728.00 |
ഇൗ വർഷം ഇതുവരെ സബ്സിഡിയില്ലാത്ത സിലിണ്ടറിന് 96-98.5 രൂപവരെ കുറഞ്ഞിരുന്നു. സബ്സിഡിയുള്ള സിലിണ്ടറിന് 4.71-4.83 രൂപ വരെയും വില കുറഞ്ഞിരുന്നു. വർഷത്തിൽ ഒരു ഉപഭോക്താവിന് 12 സിലിണ്ടറുകൾക്കാണ് സർക്കാർ സബ്സിഡി അനുവദിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story