ലണ്ടനിൽ ലുലു ഗ്രൂപ്പിൻെറ ഹോട്ടൽ ഗ്രേറ്റ് സ്‌കോട്ട്‌ലാൻഡ് യാഡ് പ്രവർത്തനമാരംഭിച്ചു
text_fieldsലണ്ടൻ / അബൂദബി: ചരിത്രപ്രസിദ്ധമായ സ്‌കോട്ട്‌ലാൻഡ് യാഡിെൻറ ഉദ്ഘാടനത്തോടെ ലുലു ഗ്രൂപ്പിെൻറ ഹോസ്പിറ്റാലിറ്റി സംരംഭമായ ട്വൻറി 14 ഹോൾഡിങ്സിന് യു.കെയിൽ 300 മില്യൺ പൗണ്ട് നിക്ഷേപം. വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ട ഹോട്ടൽ ഈ മാസം 9 മുതൽ സന്ദർശകർക്ക് തുറന്ന് കൊടുക്കും. 1,025 കോടി രൂപക്കാണ് വിശ്വവിഖ്യാതമായ ഈ കെട്ടിടം ട്വൻറി 14 ഹോൾഡിങ്സ് സ്വന്തമാക്കിയത്. പിന്നീട് 512 കോടി രൂപ ചെലവഴിച്ച് നവീകരിച്ചു. ഒപ്പം എഡിൻബർഗിലെ വാൾഡ്റോഫ് അസ്റ്റോറിയ ദി കാലിഡോണിയൻ 2018ലും ട്വന്റി 14 ഹോൾഡിങ്‌സ് സ്വന്തമാക്കി.
വെസ്റ്റ് മിനിസ്റ്ററിെല സെൻറ് ജെയിംസിലാണ് സ്‌കോട്ട്‌ലാൻഡ് യാഡ് സ്ഥിതിചെയ്യുന്നത്. ചരിത്രപരമായ നിരവധി പ്രത്യേകതകളുള്ള ഈ ഹോട്ടൽ ഹയാത്ത് ബ്രാൻഡിൻറിേൻറതാണ്. 1910 ൽ ബ്രിട്ടീഷ് ആർമി റിക്രൂട്ട്‌മെന്റ് ഓഫീസായും റോയൽ പൊലീസ് കാര്യാലയമായും പ്രവർത്തിച്ചു. ഹോട്ടൽ ചാൾസ് ഡിക്കിൻസ്, സർ ആർതർ കോനൻ ഡോയൽ അടക്കമുള്ള നിരവധി എഴുത്തുകാരുടെ സൃഷ്ടികളിലും വിവരിക്കപ്പെട്ടിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വിഖ്യാതമായ നഗരങ്ങളിലൊന്നായ ലണ്ടെൻറ പ്രൗഢമായ ചരിത്രത്തെ അടയാളപ്പെടുത്തുന്നതാണ് ഗ്രേറ്റ് സ്‌കോട്ട്‌ലാൻഡ് യാഡ് എന്ന് ലുലു ഗ്രൂപ്പ് ഇൻറർനാഷണൽ ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. എഡ്വാഡിയൻ - വിക്ടോറിയൻ വാസ്തുശിൽപ മാതൃകയിൽ 93,000 ചതുരശ്ര അടി വലിപ്പത്തിൽ ഏഴു നിലകളിലായി 152 മുറികളും 16 സ്യൂട്ടുകളും വ്യവസായ പ്രമുഖർ, സെലിബ്രിറ്റികൾ, രാഷ്ട്രത്തലവന്മാർ എന്നിവർക്ക് രണ്ട് ബെഡ്റൂം ടൗൺഹൗസും വി.ഐ.പി സ്യൂട്ടും ഉൾക്കൊള്ളുന്നതാണ് ഹോട്ടൽ. 120 സീറ്റുകളുള്ള കോൺഫറൻസ് റൂമുമുണ്ട്.
സ്‌കോട്ട്‌ലാൻഡ് യാഡ് ഒരു സ്വപ്നസാക്ഷാത്കാരമാണെന്ന് ട്വൻറി 14 ഹോൾഡിങ്സ് എം.ഡി അദീബ് അഹമ്മദ് പറഞ്ഞു. അസംഖ്യം കഥകൾ ഉറങ്ങിക്കിടക്കുന്ന ഈ നിർമ്മിതിയുടെ കീർത്തി ഒട്ടും കുറഞ്ഞ് പോകാത്തവിധത്തിലുള്ള പ്രവർത്തനമാണ് നടക്കുക. ഇത്തരമൊരു ചരിത്രസ്മാരകത്തെ അതിന്റെ യശസ് ഒട്ടും ചോരാതെ നിലനിർത്തിക്കൊണ്ടുവരാൻ കഴിഞ്ഞതിൽ ഏറെ അഭിമാനിക്കുന്നതായി ഹയാത്ത് ഹോട്ടൽ ഗ്രൂപ്പ് പ്രസിഡൻറ് പീറ്റർ ഫുൽടൻ ചൂണ്ടിക്കാട്ടി. യു.കെയിലെ പ്രിസൺ ആർട്ട് ചാരിറ്റി ട്രസ്റ്റായ കോസ്റ്റ്ലറുമായി ചേർന്നാണ് ഹോട്ടൽ പ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.