ഈജിപ്തിൽ പ്രവർത്തനം വിപുലീകരിക്കാൻ ലുലു ഗ്രൂപ്പ്
text_fieldsകെയ്‌റോ: ഈജിപ്ത് സർക്കാരിെൻറ സഹകരണത്തോടെ ലുലു ഗ്രൂപ്പ് നാല് പുതിയ ഹൈപ്പർ മാർക്കറ്റുകൾ തുറക്കുന്നു. ഇത് സംബ ന്ധിച്ച അന്തിമ കരാർ ഈജിപ്ത് പ്രധാന മന്ത്രി മുസ്തഫ മദ്ബൗലിയുടെ സാന്നിധ്യത്തിൽ കാബിനറ്റ് ആസ്ഥാനത്ത് നടന്ന ചടങ ്ങിൽ വ്യാപാര വകുപ്പ് സഹമന്ത്രി ഇബ്രാഹിം അഷ്മാവി, ഹൗസിങ് വകുപ്പ് സഹമന്ത്രി താരിഖ് എൽ സെബായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവർ ഒപ്പുവെച്ചു. തലസ്ഥാനമായ കെയ്‌റോവിലും സമീപ നഗരങ്ങളിലുമായി നാല് ഹൈപ്പർ മാർക്കറ്റുകൾ ഈജിപ്‌ത് സർക്കാർ നിർമ്മിച്ച് ലുലുവിന് കൈമാറും. ഇതിനു പുറമെ ഈജിപ്തിലെ വിവിധ നഗരങ്ങളിലായി 6 ഹൈപ്പർ മാർക്കറ്റുകൾ കൂടി ലുലു ആരംഭിക്കും. 3500 കോടി രൂപയാണ് (500 മില്യൺ ഡോളർ) ഈജിപ്തിലെ പ്രവർത്തന വിപുലീകരണത്തിനായി ലുലു വകയിരുത്തുന്നത്.
വ്യാപാര വകുപ്പ് മന്ത്രി അലി അൽ മെസെൽഹി, നഗരാസൂത്രണ വകുപ്പ് മന്ത്രി അസ്സെം അൽ ഗസ്സർ, ലുലു ഈജിപ്‌ത് ഡയറക്ടർ ജൂസാർ രൂപാവാല, ലുലു ഫൈനാൻസ് ഡയറക്ടർ പരമേശ്വരൻ നമ്പൂതിരി, മറ്റ് ഉന്നത മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ സീസിയുടെ പ്രത്യേക നിദ്ദേശ പ്രകാരമാണ് ഇതുസംബന്ധിച്ച ചർച്ചകൾ ഈജിപ്‌ത് സർക്കാർ ആരംഭിച്ചത്. പദ്ധതികൾ പൂർത്തിയാകുന്നതോടുകൂടി മലയാളികളടക്കം 8,000 പരം ആളുകൾക്ക് പുതുതായി ജോലി നൽകാൻ സാധിക്കുമെന്ന് എം.എ യൂസുഫലി പറഞ്ഞു. 2016 ലാണ് ലുലുവിെൻറ ആദ്യ ഹൈപ്പർ മാർക്കറ്റ് ഈജിപ്തിൽ പ്രവർത്തനമാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.