സ്വകാര്യ ബാങ്കുകളിൽ പണം നിക്ഷേപിക്കരുതെന്ന് മഹാരാഷ്ട്ര സർക്കാർ
text_fieldsമുംബൈ: രാജ്യത്തെ സ്വകാര്യ ബാങ്കുകളിലും പ്രതിസന്ധിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെ നിയന്ത്രണ വുമായി മഹാരാഷ്ട്ര സർക്കാർ. സ്വകാര്യ ബാങ്കുകളിൽ പണം നിക്ഷേപിക്കരുതെന്ന് മഹാരാഷ്ട്ര സർക്കാർ വകുപ്പുകളോട് നിർദേശിച്ചു. ദേശസാൽകൃത ബാങ്കുകളിൽ മാത്രം പണം നിക്ഷേപിച്ചാൽ മതിയെന്ന ഉത്തരവ് വിവിധ വകുപ്പുകൾക്ക് നൽകിയതായി ചീഫ് സെക്രട്ടറി അജോയ് മേത്ത പറഞ്ഞു.
യെസ് ബാങ്ക് പ്രതിസന്ധിക്ക് പിന്നാലെയാണ് മഹാരാഷ്ട്ര സർക്കാറിെൻറ നീക്കം. യെസ് ബാങ്കിെൻറ തകർച്ച മഹാരാഷ്ട്രയിലെ ഗ്രാമീണ സമ്പദ്വ്യവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. മഹാരാഷ്ട്രയിലെ ഏകദേശം 100ഒാളം ചെറുകിട ബാങ്കുകൾക്കും സഹകരണ ബാങ്കുകൾക്കും യെസ് ബാങ്കിൽ നിക്ഷേപമുണ്ട്.
യെസ് ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്നതിന് ആർ.ബി.െഎ നിയന്ത്രണമേർപ്പെടുത്തിയതോടെ മഹാരാഷ്ട്രയിലെ പല ബാങ്കുകളും പ്രതിസന്ധിയിലായി. യവാമൽ ജില്ല സഹകരണബാങ്ക്, വിദർഭ മെർച്ചൻറ് സഹകരണ ബാങ്ക് തുടങ്ങിയവയെല്ലാം പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. വായ്പകൾ ഉൾപ്പടെ നൽകാനാവാതെ ഇവർ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുവെന്നാണ് റിപ്പോർട്ട്.
പിംപരി ചിൻചാവാദ് മുൻസിപ്പിൽ കോർപ്പറേഷൻ, നാസിക് മുൻസിപ്പൽ കോർപ്പറേഷൻ, നാസിക് സ്മാർട്ട് സിറ്റി ഡെവലംപ്മെൻറ് കോർപ്പറേഷൻ എന്നിവക്കെല്ലാം യെസ് ബാങ്കിൽ നിക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.