റിയൽ എസ്റ്റേറ്റ് മേഖലക്കായി പാക്കേജ് വരുമോ?
text_fieldsന്യൂഡൽഹി: ആർ.ബി.ഐ കരുതൽ ധനത്തിൽ നിന്ന് ലാഭവിഹിതമായി 1.76 ലക്ഷം കോടി രൂപ നൽകിയതിന് പിന്നാലെ റിയൽ എസ്റ്റേറ്റ് സെക്ടറിനായി കേന്ദ്രസർക്കാർ പ്രത്യേക പാക്കേജ് കൊണ്ടുവരുമെന്ന് റിപ്പോർട്ടുകൾ. കടുത്ത പ്രതിസന്ധി നേരിടുന ്ന റിയൽ എസ്റ്റേറ്റ് മേഖലക്ക് ഉത്തേജനം പകരുന്നതായിരിക്കും പാക്കേജ്. ഈ ആഴ്ച തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്നാണ് വാർത്തകൾ.
റിയൽ എസ്റ്റേറ്റ് മേഖലക്കായി വായ്പകൾ നൽകുന്ന പല ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഇതുകൂടി പരിഗണിച്ചുള്ള പാക്കേജാവും അവതരിപ്പിക്കുക. റിയൽ എസ്റ്റേറ്റ് മേഖലയിൽ ഡിമാൻഡ് വർധിപ്പിക്കാനുള്ള നടപടികളും പാക്കേജിലുണ്ടാവും.
കഴിഞ്ഞ വെള്ളിയാഴ്ച അവതരിപ്പിച്ച സമ്പദ്വ്യവസ്ഥയുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനായുള്ള നിർദേശങ്ങളിൽ റിയൽ എസ്റ്റേറ്റ് മേഖലക്കായും ഇളവുകൾ അനുവദിച്ചിരുന്നു. എന്നാൽ, പുനരുദ്ധാരണത്തിന് ഇത് മാത്രം മതിയാവില്ലെന്ന വാദമാണ് കമ്പനികൾ ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.