ഇവിടെയുണ്ട് പ്രകൃതിയെ കളങ്കപ്പെടുത്താത്ത ഹരിതനഗരം
text_fieldsകോഴിക്കോട്: ആളുകൾ കയറാൻപോലും മടിക്കുന്ന, സമുദ്രനിരപ്പിൽനിന്ന് 800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, കുറുക്കന്മാരുടെ വിഹാരകേന്ദ്രമായ 120 ഏക്കറിലധികം വരുന്ന മലകൾ മനോഹരമായ ജനപഥമാക്കി മാറ്റുക. പാറക്കൂട്ടങ്ങളും ചെങ്കല്ലുകളും വള്ളിപ്പടർപ്പുകളും നിറഞ്ഞ ഇവിടേക്ക് കിതച്ചുകൊണ്ടല്ലാെത ആർക്കും എത്താനാകുമായിരുന്നില്ല, എന്നാൽ, ആത്മവിശ്വാസവും നിശ്ചയ ദാർഢ്യവും കൈമുതലാക്കി മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് മുന്നിൽനിന്ന് നയിച്ചതോടെയാണ് കുന്ദമംഗലം, പെരുവയൽ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഇൗ മലനിരകൾ ആധുനിക സൗകര്യങ്ങളുള്ള ഗ്രീൻസിറ്റി ടൗൺഷിപ്പായി മാറുന്നത്.
പെരിങ്ങൊളം-കുറ്റിക്കാട്ടൂർ റോഡിൽനിന്ന് മലബാർ ഗ്രൂപ്പിന്‍റെ മോണ്ടാന എസ്റ്റേറ്റിലേക്കുള്ള ടാർ ചെയ്ത പാത എത്തുന്നത് പ്രകൃതിയെ ഒട്ടും കളങ്കപ്പെടുത്താത്ത ആവാസവ്യവസ്ഥയുടെ നടുവിലേക്കാണ്. ദക്ഷിണേന്ത്യയിൽതന്നെ ആദ്യ സംരംഭമായ ഇൗ ആശയത്തിന് പിന്നിൽ ചെയർമാൻ എം.പി. അഹമ്മദിെൻറ ദീർഘവീക്ഷണവും പ്രകൃതിയോടുള്ള കലർപ്പില്ലാത്ത സ്നേഹവുമാണ്. ഹരിത സങ്കൽപം അതിെൻറ പൂർണാർഥത്തിൽതന്നെ ഇവിടെ പ്രയോഗവത്കരിക്കുന്നു.
താഴ്വാരത്തിൽനിന്ന് നോക്കിയാൽ ആകാശം ചുംബിക്കുന്ന മനോഹരമായ വീടുകൾ മോണ്ടാന എസ്റ്റേറ്റിനു മാത്രം അവകാശപ്പെട്ട പ്രത്യേകതയാണ്. മലഞ്ചെരുവുകളിൽ പാർപ്പിടങ്ങൾ വരുേമ്പാൾ പ്രകൃതിയുടെ സന്തുലനാവസ്ഥ നഷ്ടപ്പെടാൻ സാധ്യത ഏറെയാണ്. എന്നാൽ, തികച്ചും പരിസ്ഥിതി സൗഹൃദപരമായി പച്ചപ്പ് അതേപടി നിലനിർത്തിയാണ് ടൗൺഷിപ് സംവിധാനം ചെയ്തിരിക്കുന്നത്.
കൊല്ലത്തിൽ എല്ലാ സമയത്തും ശുദ്ധജലം സമൃദ്ധമായ ഇവിടെ അപൂർവ ഒൗഷധ സസ്യങ്ങളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചിട്ടുമുണ്ട്. സർക്കാർ ഏജൻസികൾ പഠനം നടത്തിയാണ് കുടിവെള്ള സാന്നിധ്യം ഉറപ്പുവരുത്തിയത്. മഴക്കുഴികൾ നിർമിച്ച് ശാസ്ത്രീയമായി വെള്ളം ശേഖരിച്ച് വിനിയോഗിക്കുന്നു. 10 വർഷം മുമ്പാണ് മലബാർ ഗ്രൂപ് ഇൗ സ്ഥലം വാങ്ങുന്നത്. നിലവിലുള്ള 120 ഏക്കറിൽനിന്ന് 200 ഏക്കറാക്കി വികസിപ്പിക്കാനുള്ള പദ്ധതികളാണ് ഗ്രൂപ് വിഭാവനം ചെയ്യുന്നത്.
ഗ്രൂപ് ആസ്ഥാനം മോണ്ടാനയിൽ
മലബാർ ഗ്രൂപ്പിെൻറ ആസ്ഥാനം മോണ്ടാന എസ്റ്റേറ്റിലെ ഒമ്പതു നിലകളിലായുള്ള വിശാലമായ ഒാഫിസ് സമുച്ചയത്തിലാണ് പ്രവർത്തിക്കുന്നത്. കോഴിക്കോട് നഗരത്തിൽ പ്രവർത്തിച്ചിരുന്ന ഒാഫിസുകൾ പൂർണമായും ഇവിടേക്ക് മാറ്റിക്കഴിഞ്ഞു. വാഹന പാർക്കിങ്ങും മെസ്സും എല്ലാ സൗകര്യങ്ങളും 400ഒാളം ജീവനക്കാർ ജോലിചെയ്യുന്ന ഇൗ പരിസ്ഥിതി സൗഹൃദ ഒാഫിസിൽ ഒരുക്കിയിട്ടുണ്ട്.
വില്ലകൾ
നാലു വീടുകൾ എല്ലാ പണിയും പൂർത്തിയായി താമസം തുടങ്ങിയിട്ടുണ്ട്. റോഡ് മാർഗം എല്ലാ വീടുകളിലേക്കും എളുപ്പം എത്തിച്ചേരാൻ കഴിയും. അവശേഷിക്കുന്ന വീടുകളുടെയും 50ൽപരം അപ്പാർട്മെൻറുകളുടെയും നിർമാണം ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുന്നു. ഉപഭോക്താക്കൾക്ക് 20 സെൻറിൽ കുറയാത്ത ഭൂമിയാണ് മോണ്ടാന എസ്റ്റേറ്റിൽ കൈമാറ്റം ചെയ്യുന്നത്.
ഒമ്പതു കിലോമീറ്റർ റോഡുകൾ
പെരിങ്ങൊളം-കുറ്റിക്കാട്ടൂർ റോഡിൽനിന്ന് തുടങ്ങി മോണ്ടാന എസ്റ്റേറ്റ് മുഴുവൻ ചുറ്റുന്ന ഒമ്പതു കിലോമീറ്ററോളം റോഡ് നിർമാണം പൂർത്തിയായി ടാറിങ് കഴിഞ്ഞിട്ടുണ്ട്. ഒമ്പതു മീറ്റർ വീതിയിൽ നിർമാണം നടത്തിയതിനാൽ വലിയ ബസുകൾക്കടക്കം സുഗമമായി സഞ്ചരിക്കാം. എസ്റ്റേറ്റിലെ എല്ലാ വീടുകളിലേക്കും ഒാഫിസ് സമുച്ചയങ്ങളിലേക്കും റോഡ് നിർമിച്ചിട്ടുണ്ട്. 12 കിലോമീറ്റാക്കി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗ്രൂപ്.
കണ്ണിനു കുളിർമയേകുന്ന കാഴ്ചാനുഭവം
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളുടെ ദൃശ്യവിരുന്നാണ് എടുത്തു പറയേണ്ട പ്രത്യേകത. കോഴിക്കോട് പട്ടണത്തിലെ പ്രധാന കെട്ടിടങ്ങളെല്ലാം ഉവിടെ നിന്നാൽ കാണാം. അറബിക്കടലിെൻറ സൗന്ദര്യം നുകരാനും പറ്റും. സദാ തഴുകിവരുന്ന കുളിർകാറ്റ് എല്ലാ വീട്ടകങ്ങളെയും എല്ലായ്പോഴും സമ്പന്നമാക്കും.
പച്ചപ്പു തൊടുന്ന വീട്ടകങ്ങൾ
ചുറ്റുമുള്ള കാടിെൻറ ഭംഗിയും മർമരവും ഒാരോ വില്ലകളെയും ഒാഫിസുകളെയും പ്രകൃതിയോട് അടുപ്പിക്കും. ജനൽപാളികളോട് ചേർന്നു വളരുന്ന ചെടിപ്പടർപ്പുകളും വരാന്തയിലെ ചെടികളുമെല്ലാം ഹരിത കാഴ്ചയായി തങ്ങിനിൽക്കും.
എം 24 സേവനങ്ങൾ
വാതിൽക്കൽ സേവനത്തിനായി എം 24 ടീം എപ്പോഴും തയാറാണ്. ക്ലീനിങ്, ഇലക്ട്രിക്കൽ, പ്ലംബിങ് ജോലികളും മറ്റ് അത്യാവശ്യകാര്യങ്ങൾക്കുമെല്ലാം സുസജ്ജമായ ഇൗ സംഘം നിറസാന്നിധ്യമാണ്.
സൗകര്യങ്ങളുടെ അന്തിമ സമവാക്യങ്ങൾ
സംരംഭം പൂർത്തിയാകുേമ്പാൾ സൗകര്യങ്ങൾക്ക് മെറ്റാരു ദേശം നോക്കി പോകേണ്ടതില്ല. ജിംനേഷ്യം, ഹെൽത്ത്കെയർ സെൻററർ, സ്പാ റിസോർട്ട്, ഒാർഗാനിക് ഫാമിങ്, ക്ലബ് ഹൗസ്, കോഫീ ഷോപ്, റെസ്റ്റാറൻറ്, സൂപ്പർ മാർക്കറ്റ്, സ്വിമ്മിങ് പൂൾ, ഹെലിപ്പാഡ് എന്നിങ്ങനെ വൻകിട ടൗൺ ഷിപ്പുകളോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.