മല്യയെ വിട്ടുകിട്ടാൻ മാസങ്ങളെടുക്കും
text_fieldsലണ്ടൻ: 9,000 കോടിയിലേറെ വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയെ നാടുകടത്താൻ യു.കെ കോടതി ഉത്തരവിെട്ടങ്കിലും നടപ ടികൾ പൂർത്തിയാക്കി ഇന്ത്യയിലെത്തിക്കാൻ മാസങ്ങളെടുക്കുമെന്നു സൂചന. ചീഫ് മജിസ്ട്രേറ്റിെൻറ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ മല്യക്ക് സ്വാഭാവികമായി അവകാശമുണ്ടെങ്കിലും ഭാവി പരിപാടികൾ മല്യ സ്ഥിരീകരിച്ചിട്ടില്ല.
തെൻറ അഭിഭാഷക സംഘം വിധി വിശദമായി പഠിച്ചുവരുകയാണെന്നായിരുന്നു മാധ്യമങ്ങളോട് അദ്ദേഹത്തിെൻറ പ്രതികരണം. അപ്പീൽ നൽകാൻ അവസരമുള്ളതിനാൽ കഴിഞ്ഞ വർഷം ലഭിച്ച ജാമ്യം റദ്ദാകില്ല. പുനഃപരിശോധന ഹരജി ഹൈകോടതി പരിഗണിച്ച് തള്ളിയാലും അവസാന അഭയമെന്ന നിലക്ക് മല്യക്ക് സുപ്രീംകോടതിയെയും സമീപിക്കാം.
സുപ്രീംകോടതിയിൽ അപ്പീൽ നൽകാനുള്ള അപേക്ഷ അംഗീകരിക്കപ്പെട്ടാൽ നടപടികൾ ഒരു വർഷം വരെ നീളും. ഇെല്ലങ്കിൽപോലും ആറാഴ്ച വരെ നീളും. ചീഫ് മജിസ്ട്രേറ്റ് വിധി പൊതുവെ അപ്പീൽ കോടതി തള്ളാറില്ലെന്നതിനാൽ വൈകിയെങ്കിലും മല്യയെ വിട്ടുകിട്ടുമെന്നുതന്നെയാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.