ജീവനക്കാരിയുമായി ബന്ധം; സി.ഇ.ഒയെ മക്ഡൊണാൾഡ്സ് പുറത്താക്കി
text_fieldsകാലിഫോർണിയ: ജീവനക്കാരിയുമായി ബന്ധം പുലർത്തിയതിന് ഫാസ്റ്റ്ഫുഡ് ഭീമൻ മക്ഡൊണാൾഡ്സിൻെറ സി.ഇ.ഒ സ്ഥാനത്തു നിന്നു ം സ്റ്റീവ് ഈസ്റ്റർബ്രൂക്കിനെ കമ്പനി പുറത്താക്കി. കമ്പനിയുടെ നയം ലംഘിച്ചതിനാണ് ഈസ്റ്റർബ്രൂക്കിനെ പുറത്താക് കാൻ ബോർഡ് തീരുമാനിച്ചത്. മക്ഡൊണാൾഡ്സിൻെറ യു.എസ്.എ തലവൻ ക്രിസ് കെംപ്സിൻസ്കി ആണ് പുതിയ സി.ഇ.ഒ
കമ്പനിയുടെ മൂല്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഞാൻ ഒഴിവാകേണ്ട സമയമാണിതെന്ന് സമ്മതിക്കുന്നു-മക്ഡൊണാൾഡ്സിൻെറ ജീവനക്കാർക്ക് അയച്ച ഇമെയിലിൽ ഈസ്റ്റർബ്രൂക്ക് എഴുതി. മക്ഡൊണാൾഡ്സിലെ തൻെറ സമയത്തിന് അതിയായ നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുറത്താക്കലിലേക്ക് നയിച്ച കാരണങ്ങളുടെ കൂടുതൽ വിവരങ്ങൾ മക്ഡൊണാൾഡ്സ് പങ്കുവച്ചിട്ടില്ല. കീഴ്ജീവനക്കാരികളുമായി ബന്ധം പുലർത്തിയതിന് പുറത്താക്കപ്പെടുന്ന ചീഫ് എക്സിക്യൂട്ടീവുകളുടെ പട്ടികയിൽ ഇതോടെ അദ്ദേഹവും ഇടം പിടിച്ചു. കഴിഞ്ഞ വർഷം ഇന്റലിൻെറചീഫ് എക്സിക്യൂട്ടീവും സമാന ആരോപണത്തിൽ പുറത്താക്കപ്പെട്ടിരുന്നു.
കമ്പനിയുടെ യു.കെയിലെ മേധാവിയായിരുന്ന ഈസ്റ്റർബ്രൂക്ക് 2015ലാണ് കമ്പനിയുടെ സി.ഇ.ഒ ആയത്. മക്ഡൊണാൾഡ്സ് ഉപഭോക്താക്കളെ നിലനിർത്താൻ പാടുപെട്ട സമയമായിരുന്നു ഇത്. ആഗോള ലാഭത്തിൽ 33 ശതമാനം ഇടിവുണ്ടായ ആ സമയത്ത് ഈസ്റ്റർബ്രൂക്ക് വിവിധ പദ്ധതികൾ ആവിഷ്കരിച്ച് കമ്പനിയെ ലാഭത്തിലെത്തിച്ചു.മക്ഡൊണാൾഡ്സിൻെറ ഓഹരികൾ ഉയർത്തിയ അദ്ദേഹം യു.എസിലെ ഫാസ്റ്റ്ഫുഡ് വിൽപ്പനയിൽ കമ്പനിയുടെ ഒന്നാം സ്ഥാനം നിലനിർത്തി പോരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.