ജി.എസ്.ടിയിലെ കള്ളകളി തുടരുന്നു; നിരക്ക് കുറച്ചിട്ടും മക്ഡോണാൾഡിൽ വില കുറഞ്ഞില്ല
text_fieldsന്യൂഡൽഹി: ജി.എസ്.ടി നിരക്കുകളിൽ കുറവുണ്ടായിട്ടും റെസ്റ്റോറൻറുകളിൽ ഭക്ഷ്യോൽപ്പന്നങ്ങളുടെ വില കുറയുന്നില്ല. അന്താരാഷ്ട്ര ഭക്ഷ്യ ശൃംഖലയായ മക്ഡോണാൾഡ് നിരക്ക് കുറക്കാൻ തയാറായിട്ടില്ലെന്ന് തെളിയിക്കുന്നതാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഭക്ഷണത്തിെൻറ ബില്ലുകൾ.
ജി.എസ്.ടി കുറക്കുന്നതിന് മുമ്പും അതിന് ശേഷവും മക്ഡോണാൾഡിലെ ഒരേ ഉൽപന്നത്തിെൻറ വില ഒന്നാണെന്ന് ഇൗ ബില്ലുകൾ തെളിയിക്കുന്നു. ജി.എസ്.ടി കുറക്കുന്നതിന് മുമ്പ് 120 രൂപയാണ് മക്ഡോണാൾഡിലെ മക് കഫേക്ക് ഇൗടാക്കിയിരുന്നത്. ഇതിെൻറ കൂടെ നികുതി ചേർത്ത് ആകെ 142 രൂപ ഇൗടാക്കിയിരുന്നു. എന്നാൽ ജി.എസ്.ടി കുറച്ചതിന് ശേഷവും ഉൽപന്നത്തിെൻറ വിലയിൽ കാര്യമായ മാറ്റമില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ ഇതിനെതിരെ വ്യാപക പ്രചാരണമാണ് നടക്കുന്നത്. എന്നാൽ, സർക്കാർ ജി.എസ്.ടി കുറച്ചുവെങ്കിലും റസ്റ്റോറൻറുകൾക്കുള്ള ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ഇല്ലാതാക്കിയെന്നും ഇതുമൂലം തങ്ങൾ വില കൂട്ടാൻ നിർബന്ധിതമായതെന്നുമുള്ള വിശദീകരണമാണ് മക്ഡോണാൾഡ് നൽകുന്നത്.
നേരത്തെ ഗുഹാവത്തിയിൽ നടക്കുന്ന ജി.എസ്.ടി കൗൺസിൽ യോഗമാണ് ഹോട്ടലുകളുടെ ജി.എസ്.ടി എകീകരിക്കാൻ തീരുമാനിച്ചത്. 5 ശതമാനമായാണ് ജി.എസ്.ടി എകീകരിച്ചത്. മുമ്പ് ഇത് എ.സി റെസ്റ്റോറൻറുകൾക്ക് 18 ശതമാനവും നോൺ എ.സി റെസ്റ്റോറൻറുകൾക്ക് 12 ശതമാനവുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.