രാജ്യം വിടുന്നതിന് മുമ്പ് അരുൺ ജെയ്റ്റ്ലിയെ കണ്ടിരുന്നുവെന്ന് മല്യ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽനിന്ന് വിദേശത്തേക്ക് കടക്കുംമുമ്പ് ധനമന്ത്രിയുമായി കുടിക്കാഴ്ച നടത്തിയതായി മദ്യരാജാവ് വിജയ് മല്യയുടെ വെളിപ്പെടുത്തൽ. ബാങ്കുകളുമായി ബന്ധപ്പെട്ട് വായ്പ പ്രശ്നം പരിഹരിക്കാമെന്ന് മന്ത്രിയെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം ലണ്ടനിൽ വാർത്തലേഖകേരാട് പറഞ്ഞു. ഇന്ത്യയിലേക്ക് മടക്കി അയക്കണമെന്ന കേസിൽ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാൻ എത്തിയതായിരുന്നു മല്യ.
ജനീവയിൽ നേരത്തെ തീരുമാനിച്ച സമ്മേളനത്തിൽ പെങ്കടുക്കാനാണ് വിദേശത്തേക്ക് വന്നത്. അതിനുമുമ്പ് മന്ത്രിയെ സന്ദർശിച്ച് ബാങ്കുകളുമായുള്ള ഇടപാട് തീർക്കാമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ധനമന്ത്രിയുടെ പേര് മല്യ പറഞ്ഞില്ല. 2016ൽ രാജ്യം വിടുേമ്പാൾ അരുൺ ജയ്റ്റ്ലിയാണ് ധനമന്ത്രി. അതേസമയം, മല്യയുടെ െവളിപ്പെടുത്തൽ പുച്ഛിച്ച് തള്ളി അരുൺ ജെയ്റ്റ്ലി രംഗത്തുവന്നു.
2014ൽ കേന്ദ്രമന്ത്രിയായ ശേഷം മല്യക്ക് തന്നെ കാണാൻ സമയം അനുവദിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യസഭ അംഗം എന്ന നിലയിൽ ഒരിക്കൽ മല്യ പാർലമെൻറിൽ വെച്ച് തടഞ്ഞ് സംസാരിച്ചിരുന്നുവെന്നും വാസ്തവത്തിൽ അയാൾ എം.പിയെന്ന പദവി ദുരുപയോഗം ചെയ്യുകയാണ് ചെയ്തതെന്നും ജെയ്റ്റ്ലി ആരോപിച്ചു. കിങ്ഫിഷർ വിമാനക്കമ്പനിയുടെ പേരിലുള്ള 9000 കോടി രൂപയുടെ വായ്പ കുടിശ്ശിക തിരിച്ചടക്കാമെന്ന വാഗ്ദാനം ശുദ്ധ തട്ടിപ്പാണ്. കുറഞ്ഞ സമയത്തെ കൂടിക്കാഴ്ചക്കിടെ മല്യയുടെ കൈവശമുള്ള രേഖകൾ ഞാൻ നോക്കിയിട്ടു പോലുമില്ല.
മല്യ പറഞ്ഞത് സത്യമല്ലെന്ന് മന്ത്രി ആവർത്തിച്ചു. തന്നോട് പറഞ്ഞിട്ട് കാര്യമില്ലെന്നും ബാങ്കുകളോടാണ് സംസാരിക്കേണ്ടെതന്നും ഞാൻ വ്യക്തമാക്കിയിരുന്നു -െജയ്റ്റ്ലി തുടർന്നു. മദ്യരാജാവിനെ രാജ്യം വിട്ടുപോകാൻ അനുവദിച്ചതിെൻറ കാരണം സർക്കാർ വിശദീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അതേസമയം ലണ്ടനിൽ നടക്കുന്ന കേസിൽ ഇന്ത്യൻ സർക്കാർ ഹാജരാക്കിയ തെളിവുകൾ നിലനിൽക്കുന്നതല്ലെന്ന് മല്യയുടെ അഭിഭാഷകർ വെസ്റ്റ്മിൻസ്റ്റർ കോടതിയിൽ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.