എണ്ണ ഇറക്കുമതി ബിൽ 10,000 കോടി ഡോളർ കുറക്കൽ ലക്ഷ്യം–ഗഡ്കരി
text_fieldsന്യൂഡൽഹി: പാചക വാതകത്തിലും ഗതാഗത ഇന്ധനങ്ങളിലും മെഥനോൾ കലർത്തുന്നതിലൂടെ 2030ഒാടെ എണ്ണ ഇറക്കുമതിയിൽ 10,000 കോടി ഡോളറിെൻറ കുറവ് വരുത്താനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിധിൻ ഗഡ്കരി ലോക്സഭയിൽ പറഞ്ഞു. പെട്രോളിൽ 15 ശതമാനം മെഥനോൾ കലർത്തിയാൽ വിലയിൽ പത്തു ശതമാനം കുറവുണ്ടാകുമെന്നും ഇൗ രീതിയിലെ ഇന്ധന ഉപയോഗം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ബദൽ ഇന്ധനങ്ങൾ ഉപയോഗിച്ച് എണ്ണ ഇറക്കുമതി കുറക്കാനുള്ള പദ്ധതികൾ നിതി ആയോഗ് ആവിഷ്കരിച്ചുവരുകയാണ്. മെഥനോൾ വ്യാപകമായി ഉപയോഗിച്ചാൽ അടുത്ത അഞ്ച്-ആറ് വർഷങ്ങൾക്കകം ഡീസൽ ഉപയോഗം 20 ശതമാനം കുറക്കാം. പാചക വാതകത്തിൽ 20 ശതമാനം മെഥനോൾ കലർത്തിയാൽ വർഷം 6000 കോടി ലാഭിക്കാം. റെയിൽവേ മെഥനോൾ ഉപയോഗിച്ചാൽ അവരുടെ ഡീസൽ ബില്ലിൽ 50 ശതമാനം കുറവുണ്ടാകും. നിലവിൽ 15000 കോടിയുടെ ഡീസലാണ് റെയിൽവേ ഒരു വർഷം ഉപയോഗിക്കുന്നത്.
രാജ്യത്തിന് ഒരു വർഷം 2900 കോടി ലിറ്റർ പെട്രോളും 9000 കോടി ലിറ്റർ ഡീസലും ആവശ്യമുണ്ട്. ആറു ലക്ഷം കോടിയുടെ ക്രൂഡ് ഒായിലാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നതെന്നും ഗഡ്കരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.