മീടൂ ആരോപണം: ടാറ്റാ സൺസ് സുഹേൽ സേത്തിനെ സേവനത്തിൽ നിന്നും നീക്കി
text_fieldsന്യൂഡൽഹി: നിരവധി സ്ത്രീകളുടെ മീടൂ ആരോപണങ്ങളെ തുടർന്ന് ടാറ്റാ സൺസ് അവരുടെ ബ്രാൻറ് കൺസൾട്ടൻറാ് സുഹേൽ സേത്തിെന സേവനത്തിൽ നിന്നും നീക്കി. സിനിമാ സംവിധായികയും വ്യവസായിയുമായ നടാഷ റാത്തോഡ്, മാധ്യമ പ്രവർത്തക മന്ദാകിനി ഗഹ്ലോത്, എഴുത്തുകാരി ഇഷിത യാദവ്, മോഡൽ ദിയാന്ദ്ര സോറസ് എന്നിവരും പേര് വെളിപ്പെടുത്താത്ത ഒരു സ്ത്രീയുമായിരുന്നു സേത്തിനെതിരെ ആരോപണം ഉന്നയിച്ചത്.
സുഹേൽ സേത്തുമായുള്ള കരാർ ഇൗ വർഷം നവംബർ 31ന് അവസാനിക്കാനിരിക്കെയാണ് ഒരു മാസം മുേമ്പ സ്ഥാനത്ത് നിന്ന് നീക്കിയത്. ഇതുമായി ബന്ധപ്പെട്ട്ദേശീയ മാധ്യമങ്ങൾ സേത്തിെൻറ പ്രതികരണം തേടിയെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല.
മീടൂ ആരോപണങ്ങൾ ഉയർന്നതിന് ശേഷം ടാറ്റാ സൺസ് സേത്തുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചിരുന്നു. ഏജൻസി മുഖാന്തരമാണ് കരാർ ഉണ്ടാക്കിയത്. അതിനാൽ സുഹേൽ സേത്തുമായുള്ള കരാർ പെട്ടന്ന് നിർത്തലാക്കാൻ സാധ്യമല്ലെന്ന് ടാറ്റാ സൺസ് മുമ്പ് ട്വീറ്റ് ചെയ്തിരുന്നു.
സേത്ത് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്നും ശാരീരികമായി പീഡിപ്പിച്ചെന്നും കാണിച്ച് വിവിധ മേഖലകളിലുള്ള സ്ത്രീകളാണ് രംഗത്ത് വന്നത്. സേത്ത് അയച്ച സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടും ചിലർ ട്വിറ്ററിലും ഫേസ്ബുക്കിലും പങ്കുവെച്ചിരുന്നു.
സേത്തിനെതിരെയുള്ള ആരോപണങ്ങളിൽ അന്വേഷണം നടത്തുകയാണെന്നും സ്ത്രീ സുരക്ഷക്ക് പ്രാധാന്യം നൽകുന്ന കമ്പനി എന്ന നിലക്ക് ശക്തമായ നടപടി സ്വീകരിക്കുമെന്നും ടാറ്റാ സൺസ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.