മൈക്രോസോഫ്റ്റും ജിയോയിൽ നിക്ഷേപം നടത്തുന്നു
text_fieldsമുംബൈ: ടെക് ഭീമൻ മൈക്രോസോഫ്റ്റും റിലയൻസ് ജിയോയിൽ നിക്ഷേപം നടത്താൻ എത്തുന്നതായി റിപ്പോർട്ട്. 2 ബില്യൺ ഡോളറിന് ജിയോയിലെ 2.5 ശതമാനം ഒാഹരി വാങ്ങാനാണ് മൈക്രോസോഫ്റ്റിെൻറ പദ്ധതി. ഇതോടെ ലോക്ഡൗൺ കാലത്ത് റിലയൻസ് ജിയോയിൽ നിക്ഷേപം നടത്തുന്ന ആറാമത്തെ കമ്പനിയാവും മൈക്രോസോഫ്റ്റ്.
ഫേസ്ബുക്ക്, സിൽവർ ലേക്ക്, വിസ്റ്റ ഇക്വിറ്റി, ജനറൽ അറ്റ്ലാൻറിക്, കെ.കെ.ആർ തുടങ്ങിയ കമ്പനികൾ നേരത്തെ തന്നെ ജിയോയിൽ നിക്ഷേപം നടത്തിയിരുന്നു. മൈക്രോസോഫ്റ്റ് കൂടി എത്തുന്നതോടെ യു.എസ് ഒാഹരി വിപണിയിൽ ജിയോ ലിസ്റ്റ് ചെയ്യാനുള്ള സാധ്യതകൾ ഏറെയാണെന്നാണ് വിലയിരുത്തൽ.
ഇന്ത്യൻ വിപണിയിൽ സാന്നിധ്യമുറപ്പിക്കാൻ ശ്രമിക്കുന്ന ആമസോൺ, വാൾമാർട്ട്, ആൽഫബെറ്റ് തുടങ്ങിയ കമ്പനികൾക്ക് വെല്ലുവിളി ഉയർത്തുകയാണ് മൈക്രോസോഫ്റ്റിെൻറ ലക്ഷ്യം. 387 മില്യൺ ഉപയോക്താക്കളുമായി ജിയോയാണ് ടെലികോം സെക്ടറിൽ ഒന്നാമത്. ഗൂഗ്ളിെൻറ ഉടമസ്ഥതയിലുള്ള ആൽഫബെറ്റ് വോഡഫോൺ-െഎഡിയയിൽ നിക്ഷേപം നടത്തുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മൈക്രോസോഫ്റ്റിെൻറ ക്ലൗഡ് പ്ലാറ്റ്ഫോമുമായി ജിയോക്ക് ഇപ്പോൾ തന്നെ കരാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.