Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightടിക്​ ടോകിനെ...

ടിക്​ ടോകിനെ മൈക്രോസോഫ്​റ്റ്​ വാങ്ങുന്നു

text_fields
bookmark_border
ടിക്​ ടോകിനെ മൈക്രോസോഫ്​റ്റ്​ വാങ്ങുന്നു
cancel

വാഷിങ്​ടൺ: ചൈനീസ്​ സമൂഹമാധ്യമമായ ടിക്​ ടോകിനെ വാങ്ങാൻ മൈക്രോസോഫ്​റ്റ്​ ഒരുങ്ങുന്നതായി റിപ്പോർട്ട്​. ഇതിനായി ടിക്​ ടോകിൻെറ ഉടമസ്ഥരായ ബൈറ്റ്​ഡാൻസുമായി മൈക്രോസോഫ്​റ്റ്​ ചർച്ച തുടങ്ങിയെന്നാണ്​ റിപ്പോർട്ട്​. യു.എസിലെ ടിക്​ ടോകിൻെറ പ്രവർത്തനങ്ങൾ ഏറ്റെടുത്ത്​ നടത്താനാണ്​ നിലവിൽ മൈക്രോസോഫ്​റ്റ്​ ശ്രമിക്കുന്നത്​. ടിക്​ ടോകിനെ നിരോധിക്കുന്നത്​ പരിഗണിക്കുന്നുവെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ അറിയിച്ചതിന്​ പിന്നാലെയാണ്​ ഇതുമായി ബന്ധപ്പെട്ട വാർത്തകളും പുറത്ത്​ വരുന്നത്​.

ചൈനീസ്​ കമ്പനിയായ ബൈറ്റ്​ഡാൻസിൻെറ ഉടമസ്ഥതയിലുള്ള ടിക്​ ടോകിൻെറ ആകെ മൂല്യം 100 ബില്യൺ​ ഡോളറാണ്​. എന്നാൽ, ഇരു കമ്പനികളും തമ്മിലുള്ള ചർച്ച എത്രത്തോളം മുന്നോട്ട്​ പോയെന്നത്​ വ്യക്​തമല്ല. പക്ഷേ ഫോക്​സ്​ ബിസിനസ്​ പോലുള്ള ചില ന്യൂസ്​ വെബ്​സൈറ്റുകൾ ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​.

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ നേരത്തെ ടിക്​ ടോക്​ നിരോധിച്ചിരുന്നു. ചൈനീസ്​ സെർവറുകൾക്ക്​ വിവരം ചോർത്തുന്നുവെന്ന്​ ആരോപിച്ചായിരുന്നു നിരോധനം. 800 മില്യൺ ഉപയോക്​താക്കളുള്ള ടിക്​ ടോകിനെ 2017ലാണ്​ ബൈറ്റ്​ഡാൻസ്​ ഏറ്റെടുക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:microsofttik tokByteDance Ltd
Next Story