മൊബൈൽ വിപണിയിൽ കൂട്ടപ്പൊരിച്ചിൽ
text_fieldsഅക്ഷരാർഥത്തിൽ കൂട്ടപ്പൊരിച്ചിൽ നടക്കുന്നത് മൊബൈൽ ഫോൺ വിപണിയിലാണ്. സ്വദേശിയും വിദേശിയുമായ കമ്പനികൾ എല്ലാം മത്സരത്തിെൻറ ഭാഗമായി മാസംതോറും പുതിയ മോഡലുകൾ അവതരിപ്പിക്കാറുണ്ട്. പല മോഡലുകളുടെയും അരങ്ങേറ്റം കേരളത്തിലുമാണ്.
മിക്ക മൊബൈൽ കമ്പനികളും നാലും അഞ്ചും പുതിയ മോഡലുകളുമായാണ് ഓണവിപണി പിടിക്കാൻ എത്തിയിരിക്കുന്നത്. പുതുതലമുറയുടെ ഹരമായി മാറിയ സെൽഫി തന്നെയാണ് ഓരോ മോഡലിെൻറയും ആകർഷണം. ഏറ്റവും ആധുനികമായ ഫ്രണ്ട്, റിയർ കാമറകളുമായാണ് പുതിയ മോഡലുകൾ ഏറെയും എത്തിയത്.
കഴിഞ്ഞ ഓണക്കാലത്ത് സെൽഫി സ്റ്റിക്കുകൾ ആയിരുന്നു താരമെങ്കിൽ ഇക്കുറി സെൽഫി കാമറകളാണ് രംഗം കൈയടക്കിയത്. ഏറ്റവും വ്യക്തതയുള്ള കാമറ തങ്ങളുടേതാണ് എന്ന അവകാശവാദവുമായാണ് മിക്ക നിർമാതാക്കളും രംഗത്തുള്ളത്. അരലക്ഷത്തിലേറെ വിലവരുന്ന ഫോണുകൾക്കുവരെ ആവശ്യക്കാർ ഏറെയാണ്.
പൂജ്യം ശതമാനം പലിശ വ്യവസ്ഥയിലുള്ള തിരിച്ചടവ് തവണ വ്യവസ്ഥകളും രംഗം കൈയടക്കുകയാണ്. ഓണത്തോടനുബന്ധിച്ച് പുതിയ എക്സ്ക്ലൂസിവ് ഷോറൂമുകൾ പ്രമുഖ നിർമാതാക്കളെല്ലാം തുറന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.