ഇ -കൊമേഴ്സ് വഴി ഏപ്രിൽ 20 മുതൽ ഇലക്ട്രോണിക് ഉപകരണങ്ങൾ വിൽക്കാം
text_fieldsന്യൂഡൽഹി: മൊബൈൽ ഫോൺ, ടെലിവിഷൻ, ഫ്രിഡ്ജ്, ലാപ്ടോപ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഏപ്രിൽ 20 മുതൽ ഇ-ക ൊമേഴ്സ് വെബ്സൈറ്റുകളിലൂടെ ലഭ്യമാകും. ലോക്ഡൗണിനെ തുടർന്ന് ഇ-കൊമേഴ്സ് മേഖലയും താൽകാലികമായി നിർത്തി വെച്ചിരുന്നു. മേയ് മൂന്നുവരെ േലാക്ഡൗൺ നീട്ടികൊണ്ടുള്ള ഉത്തരവിൻെറ പുതുക്കിയ മാനദണ്ഡങ്ങളിലാണ് ആഭ്യന്തര സെക്രട്ടറി അജയ് ബല്ല ഇക്കാര്യം അറിയിച്ചത്.
മൊബൈൽ ഫോൺ, ടെലിവിഷൻ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമുകളിലൂടെ ഏപ്രിൽ 20 മുതൽ ലഭ്യമാക്കാനാണ് തീരുമാനം. ലോക്ഡൗൺ മേയ് മൂന്നുവരെ നീട്ടിയ സാഹചര്യത്തിൽ ഇ-കൊമേഴ്സ് കമ്പനികളുടെ വാഹനങ്ങൾക്ക് ഏപ്രിൽ 20 മുതൽ റോഡ് ഗതാഗത യാത്രാനുമതി നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
നേരത്തേ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാനദണ്ഡങ്ങളിൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് ഭക്ഷണം, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ വിൽക്കാൻ മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂ. ബുധനാഴ്ച പുറത്തിറക്കിയ പുതുക്കിയ മാനദണ്ഡത്തിൽ അവശ്യ സാധനങ്ങളും അല്ലാത്തവയും ഇതുവഴി വിൽപ്പന നടത്താമെന്ന് അറിയിക്കുകയായിരുന്നു.
മാർച്ച് 25 ന് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതുമുതൽ രാജ്യത്തെ വ്യാവസായിക -വ്യാപാര പ്രവർത്തനങ്ങൾ തടസപ്പെട്ടിരുന്നു. നിരവധി ആളുകൾ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ലോജിസ്റ്റിക്സ്, ഡെലിവറി ജോലികളിൽ ഏർപ്പെട്ടിരുന്നു. ഈ മേഖല തുറക്കുകയാെണങ്കിൽ വലിയൊരു വിഭാഗം ജനങ്ങൾക്ക് ഈ തീരുമാനം ഗുണകരമാകുമെന്നും കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.