15 ലക്ഷമില്ലെങ്കിലും നിശ്ചിത വരുമാനം നൽകാനൊരുങ്ങി മോദി സർക്കാർ
text_fieldsന്യൂഡൽഹി: 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ മോദി സർക്കാറിെൻറ പ്രധാന വാഗ്ദാനങ്ങളിലൊന്ന് എല്ലാവരുടെയും ബാങ്ക ് അക്കൗണ്ടുകളിൽ 15 ലക്ഷം രൂപ നൽകുമെന്നായിരുന്നു. എന്നാൽ, അഞ്ച് വർഷങ്ങൾക്കപ്പുറവും ഇൗ വാഗ്ദാനം നടപ്പിലായിട് ടില്ല. ഇപ്പോൾ ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പുതിയ ചില നിർണായക പ്രഖ്യാപനങ്ങൾക്ക് ഒരുങ്ങുകയാണ് മോദി സർക്കാർ.
രാജ്യത്തെ എല്ലാ ജനങ്ങൾക്കും നിശ്ചിത വരുമാനം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് പുതിയ പദ്ധതി പ്രഖ്യാപിക്കാനാണ് നീക്കം. സാർവത്രിക അടിസ്ഥാന വരുമാനം ഉറപ്പാക്കുന്നതാണ് പദ്ധതി. നിശ്ചിത അടിസ്ഥാന വരുമാനമില്ലാത്തവർക്ക് ആ തുക അവരുടെ അക്കൗണ്ടുകളിലേക്ക് നൽകുന്നതാണ് മോദി സർക്കാറിെൻറ പുതിയ പദ്ധതി.
കാർഷിക കടങ്ങൾ എഴുതി തള്ളുന്നതിനുള്ള പുതിയ പദ്ധതി മോദി സർക്കാർ പ്രഖ്യാപിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അടിസ്ഥാന വരുമാനം ഉറപ്പാക്കുന്നതിനുള്ള പദ്ധതിയും സർക്കാർ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.