2019ലും തെരഞ്ഞെടുക്കപ്പെടുമെന്ന് ആത്മവിശ്വാസം; പൂർണ ബജറ്റുമായി മോദി സർക്കാർ
text_fieldsന്യൂഡൽഹി: പതിവ് വിപരീതമായി ഇത്തവണ സമ്പൂർണ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങി നേരന്ദ്രമോദി സർക്കാർ. ധനകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. തെരഞ്ഞെടുപ്പ് നടക്കുന്ന വർഷങ്ങളിൽ വോട്ട് ഒാൺ അക്കൗണ്ടായാണ് ബജറ്റ് അവതരിപ്പിക്കാറുള്ളത്.
ഇതിൽ നിന്ന് മാറി ഇക്കുറി പൂർണ ബജറ്റ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ഇതിന് മുന്നോടിയായി ബജറ്റ് നിർദേശങ്ങൾ സമർപ്പിക്കാൻ വിവിധ മന്ത്രാലയങ്ങളോട് ധനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. നവംബർ 30ന് മുമ്പ് ഇത് സമർപ്പിക്കണമെന്നാണ് ധനമന്ത്രാലയം നിർദേശിച്ചിരിക്കുന്നത്.
ഒക്ടോബർ 23ന് മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിക്കാൻ കേന്ദ്രസർക്കാർ പരസ്യം നൽകിയിരുന്നു. മൂന്ന് വർഷത്തേക്കാണ് നിയമനമെന്ന് ഇതിൽ വ്യക്തമാക്കിയിരുന്നു. ഭാവിയിൽ ധനമന്ത്രാലയത്തിെൻറ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനാണ് ഇൗ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.