മോദി കെയർ: ഒരു കുടുംബത്തിനായി ചെലവഴിക്കുക 1200 രൂപ
text_fieldsന്യൂഡൽഹി: ബജറ്റിൽ പ്രഖ്യാപിച്ച ആരോഗ്യ ഇൻഷൂറൻസ് പദ്ധതി പ്രകാരം കുടുംബത്തിനായി സർക്കാർ ചെലവഴിക്കുക 1200 രൂപ വരെ. അഞ്ച് ലക്ഷത്തിെൻറ ആരോഗ്യസുരക്ഷ കുടുംബങ്ങൾക്ക് നൽകുന്നതിനായാണ് സർക്കാർ 1000 മുതൽ 1200 രൂപയുടെ വരെ ഇൻഷൂറൻസ് പ്രീമിയം അടക്കുക. പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി 2011ലെ സെൻസെസ് ആയിരിക്കും മാനദണ്ഡമാക്കുക.
അടുത്ത സ്വാതന്ത്രദിനത്തിലോ ഗാന്ധിജയന്തിക്കോ ആയിരിക്കും പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്രസർക്കാർ നിർവഹിക്കുക. പ്രതിവർഷം പദ്ധതിക്കായി 12,000 കോടി രൂപയായിരിക്കും മാറ്റിവെക്കുകയെന്ന് നീതി ആയോഗ് അറിയിച്ചിട്ടുണ്ട്. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 2000 കോടി നൽകുമെന്നും സൂചനയുണ്ട്.
കുടുംബങ്ങളുടെ സുരക്ഷക്കായി ഏത് ഇൻഷുറൻസ് വേണമെന്ന് കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം. പദ്ധതി സംബന്ധിച്ച രൂപരേഖ സർക്കാർ തയാറാക്കുന്നുവെന്നാണ് വിവരം. കേരളമുൾപ്പടെ പല സംസ്ഥാനങ്ങളിലും ഇപ്പോൾ തന്നെ ആരോഗ്യ ഇൻഷൂറൻസ് പദ്ധതികൾ നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.