നിരവധി എസ്.ബി.െഎ അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടമായി
text_fieldsതൃശൂർ: സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയിൽ നിരവധി ഇടപാടുകാർക്ക് അക്കൗണ്ടിൽനിന്ന ് പണം പോയി. വെള്ളിയാഴ്ചയാണ് പലർക്കും പണം നഷ്ടപ്പെട്ടത്. കേരളത്തിന് പുറത്തും ഇ ത് സംഭവിച്ചു. എസ്.ബി.െഎയിൽ ശമ്പള അക്കൗണ്ടുള്ളവരെ കൂട്ടത്തോടെ ഇത് ബാധിച്ചു. ഇൗമാസം മൂന്നിന് എ.ടി.എം മുഖേനയോ ഒാൺലൈൻ ഇടപാടിലൂടെയോ പണം പിൻവലിക്കുകയും ട്രാൻസ്ഫർ ചെയ്യുകയും ചെയ്തവർക്കാണ് അത്രയും തുക രണ്ടാമതും വെള്ളിയാഴ്ച അക്കൗണ്ടിൽ കുറവ് വന്നത്. സാേങ്കതിക തകരാർ മൂലം സംഭവിച്ചതാണെന്നും ഒരാഴ്ചക്കകം പണം അക്കൗണ്ടിൽ എത്തുമെന്നുമാണ് ബാങ്ക് വൃത്തങ്ങൾ പറയുന്നത്.
ബാങ്കിെൻറ സാേങ്കതിക സംവിധാനത്തിൽ ഉണ്ടായ തകരാറാണ് പ്രശ്നത്തിന് ഇടയാക്കിയതെന്നാണ് വിശദീകരണം. അക്കൗണ്ടിൽ പണം കുറവ് വന്നതായും അവശേഷിക്കുന്ന തുകയും കാണിച്ച് വെള്ളിയാഴ്ച എസ്.എം.എസ് എത്തിയപ്പോഴാണ് ഭൂരിഭാഗം പേരും ഇക്കാര്യം അറിഞ്ഞത്. പരിഭ്രാന്തരായ ഇടപാടുകാർ അക്കൗണ്ട് ബാലൻസ് പരിശോധിച്ചപ്പോൾ നടത്താത്ത ഇടപാടിന് നിക്ഷേപത്തിൽ വീണ്ടും കുറവ് വന്നതായി ബോധ്യപ്പെട്ടു. രാത്രി ആരോടും പരാതി അറിയിക്കാനാവാതെ വിഷമ വൃത്തത്തിലുമായി.
വിവിധ കേന്ദ്രങ്ങളിൽനിന്ന് എസ്.ബി.െഎ ഉദ്യോഗസ്ഥർക്ക് ലഭിച്ചപരാതി വെള്ളിയാഴ്ച രാത്രിതന്നെ ഉന്നത തലത്തിലേക്ക് കൈമാറി. എന്നാൽ, ബാങ്കിെൻറ സെർവർ പ്രവർത്തിക്കുന്ന മുംബൈയിൽ ശനിയാഴ്ച ‘ഉഗാദി’ പ്രമാണിച്ച് അവധിയായതിനാൽ പരിശോധിക്കാനായില്ല. സാേങ്കതിക തകരാർ കാരണം ‘ഡബിൾ ഡെബിറ്റ്’ (ഒറ്റ ഇടപാടിന് രണ്ടുതവണ അക്കൗണ്ടിൽനിന്ന് പണം കുറവ് വരിക) സംഭവിച്ചുവെന്നാണ് പറയുന്നത്. പ്രത്യേകം പരാതി നൽകാതെതന്നെ രണ്ടാമത് പിടിച്ച തുക അക്കൗണ്ടിൽ വരുമെന്നും അവർ പറയുന്നു.
ഇതേക്കുറിച്ച് പ്രതികരിക്കാൻ എസ്.ബി.െഎ തിരുവനന്തപുരം ലോക്കൽ ഹെഡ് ഒാഫിസിലെ എ.ടി.എം വിഭാഗത്തിെൻറ ചുമതലയുള്ള അസി. ജനറൽ മാനേജരെ ലഭ്യമായില്ല. സാലറി അക്കൗണ്ടുള്ളവർ ബന്ധപ്പെട്ട സ്ഥാപനം വഴി എ.ടി.എം കാർഡ് തൽക്കാലം ബ്ലോക്ക് ചെയ്യാൻ ബാങ്കിനോട് ആവശ്യപ്പെടുന്നത് നന്നാവുമെന്ന് മറ്റൊരു എ.ജി.എം വെങ്കിടേശ്വരൻ പറഞ്ഞു. അതേസമയം, പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ഇത് എ.ടി.എം തട്ടിപ്പ് പോലുള്ള സംഭവം അല്ലെന്നുമാണ് മറ്റ് വൃത്തങ്ങൾ പറയുന്നത്. ദുരൂഹമായ ഇലക്ട്രോണിക് ഇടപാട് നടക്കുന്നതായി സംശയമുള്ളവർ 1800 425 3800 എന്ന നമ്പറിൽ വിളിക്കാമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.