രാജ്യ ധനസ്ഥിതിക്ക് മൂഡീസിെൻറ ചുവപ്പുകൊടി
text_fieldsന്യൂഡൽഹി: മോദിസർക്കാറിെൻറ കണക്കും ന്യായവാദങ്ങളും വെല്ലുവിളിച്ച് ആഗോള റേറ്റി ങ് ഏജൻസിയായ മൂഡീസ് ഇന്ത്യയുടെ സാമ്പത്തികഭദ്രത നിലവാരം താഴ്ത്തിക്കെട്ടി. ഭദ്രത യിൽനിന്ന് സാമ്പത്തികരംഗം വിപരീത ദിശയിലേക്ക് മാറിയെന്നാണ് മൂഡീസ് നിക്ഷേപക സേ വന വിഭാഗത്തിെൻറ വിലയിരുത്തൽ. ഇന്ത്യയിൽ അനുഭവപ്പെടുന്ന മാന്ദ്യം ആഗോള സാഹചര്യങ ്ങൾക്കപ്പുറം, ആഭ്യന്തര കാരണങ്ങൾ കൊണ്ടാണെന്നും മൂഡീസ് വിലയിരുത്തി.
മൂഡീസിെൻറ നിരീക്ഷണങ്ങൾ:
• മാന്ദ്യത്തിെൻറ ആഘാതം കുറക്കാൻ സർക്കാർ പ്രഖ്യാപിച്ച നികുതിയിളവ ുകൾ വഴി ധനക്കമ്മി നിയന്ത്രണലക്ഷ്യം പാളും. റിസർവ് ബാങ്കിെൻറ കരുതൽ ശേഖരത്തിൽനിന് ന് ഖജനാവിലേക്ക് വൻതുക എത്തിയ ശേഷവും അതാണ് സ്ഥിതി. ജി.ഡി.പിയിൽ പ്രതീക്ഷിക്കാവുന്ന വളർച്ച നാമമാത്രം. നിലവിലെ സാഹചര്യത്തിൽ സർക്കാറിന് ബജറ്റ് ധനക്കമ്മിയോ കടബാധ്യതയോ കുറച്ചുകൊണ്ടുവരാൻ കഴിയില്ല.
•സാമ്പത്തിക വളർച്ച മുമ്പത്തേക്കാൾ കുറഞ്ഞു. സാമ്പത്തിക ദുർബലാവസ്ഥ മറികടക്കാനുള്ള സർക്കാർ നയങ്ങളുടെ കാര്യക്ഷമത കുറഞ്ഞു. കടക്കെണി വർധിക്കുകയാണ്. പരിഷ്കരണ നടപടികൾ പലതും സ്വീകരിച്ചെങ്കിലും വ്യവസായനിക്ഷേപം വർധിക്കാനുള്ള സാധ്യത വിരളം. നികുതി വരുമാന അടിത്തറ വിപുലപ്പെടുന്നുമില്ല.
•സമ്പദ്വ്യവസ്ഥക്കു വേണ്ടി സർക്കാർ സ്വീകരിച്ച ചില നടപടികൾ വളർച്ച മാന്ദ്യത്തിെൻറ ആഴവും കാലദൈർഘ്യവും കുറക്കാൻ സഹായിക്കും. എന്നാൽ, ഗ്രാമീണ കുടുംബങ്ങളിലെ ദീർഘകാല സാമ്പത്തിക പ്രയാസം, ദുർബലമായ തൊഴിലവസരം തുടങ്ങിയവ വഴി സാമ്പത്തിെൻറ കാഠിന്യം കൂടും.
•തൊഴിലാളിയുടെയും ഭൂമിയുടെയും ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിലെ തടസ്സങ്ങൾ നീക്കുന്ന പരിഷ്ക്കരണ നടപടികൾ വേണം. സാമ്പത്തിക രംഗം ശക്തിപ്പെടുത്താനുള്ള പരിഷ്ക്കാരവും നടക്കണം.
•ഗ്രാമീണ കുടുംബങ്ങളിലെ സാമ്പത്തിക ദുരിതവും തൊഴിലവസര മാന്ദ്യവുമാണ് ഉപഭോഗം കുറയുന്നതിന് പ്രധാന കാരണം. മാന്ദ്യത്തിെൻറ ദോഷം വലിച്ചെടുക്കാൻ തക്കവിധം ഇന്ത്യക്ക് ആളോഹരി വരുമാന വർധനവില്ല.
• ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെ വായ്പ പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാൻ പോവുന്നില്ല. പൊതുമേഖല ബാങ്കുകൾ കിട്ടാക്കട പ്രശ്നത്തിൽനിന്ന് ഇനിയും തലയൂരിയിട്ടില്ല.
•മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ മൂന്നിലൊന്ന് വരുന്നതാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ മൊത്തം കടം. സർക്കാർ വരുമാനത്തിെൻറ നാലിലൊന്നും പലിശഭാരമാണ്. ഇത് മറ്റുരാജ്യങ്ങളുമായി തട്ടിച്ചു നോക്കുേമ്പാൾ അസാധാരണം.
സമ്പദ്സ്ഥിതിക്ക് ഉണർവുണ്ടെന്ന് സർക്കാർ
മൂഡീസിെൻറ നിരീക്ഷണങ്ങൾക്കപ്പുറം, സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങൾ ഇപ്പോഴും ഊഷ്മളമെന്ന് ധനമന്ത്രാലയം. നാണയപ്പെരുപ്പം നിയന്ത്രണത്തിലാണ്. വളർച്ച സാധ്യത ശക്തം.
സമ്പദ്സ്ഥിതി മെച്ചപ്പെടുത്താൻ നിരവധി പരിഷ്കരണ നടപടികൾ സർക്കാർ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. ആഗോള സാമ്പത്തികമാന്ദ്യം മുൻനിർത്തി യഥോചിതം പ്രവർത്തിച്ചിട്ടുണ്ട്. ഇത് ഇന്ത്യയെക്കുറിച്ച് നല്ല കാഴ്ചപ്പാട് നൽകും. അതുവഴി കൂടുതൽ മൂലധനം ആകർഷിക്കാനാവും. നിക്ഷേപത്തിനും ഉത്തേജനം നൽകും.
അതിവേഗം വളരുന്ന പ്രമുഖ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യ. അതിലൊരു മാറ്റവുമില്ല. അന്താരാഷ്്ട്ര നാണയനിധിയും മറ്റും നല്ല സൂചനകളാണ് നൽകിയിട്ടുള്ളതെന്നും സർക്കാർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.