രൂപയുടെ മൂല്യതകർച്ച തടയാൻ കൂടുതൽ നടപടിയുണ്ടാകും-ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: രൂപയുടെ മൂല്യതകർച്ച തടയാൻ കൂടുതൽ നടപടിയുണ്ടാകുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ഹിന്ദുസ്ഥാൻ ടൈംസ് സംഘടിപ്പിച്ച പരിപാടിയിലാണ് ജെയ്റ്റ്ലിയുടെ പരാമർശം. വാർഷിക വളർച്ചാ നിരക്ക് 7.5 ശതമാനം നില നിർത്തുമെന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞു.
രൂപയുടെ തകർച്ചയും കറണ്ട് അക്കൗണ്ട് കമ്മി വർധിക്കുന്നതുമാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. ഇത് രണ്ടും പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അരുൺ ജെയ്റ്റ്ലി അറിയിച്ചു. എണ്ണ ഇറക്കുമതിയാണ് കറണ്ട് അക്കൗണ്ട് കമ്മി വർധിപ്പിക്കുന്നതെന്നും ജെയ്റ്റ്ലി കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ മധ്യവർഗത്തിെൻറ വളർച്ച രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥക്ക് മാത്രമല്ല ആഗോള സമ്പദ്വ്യവസ്ഥക്ക് തന്നെ മുതൽക്കൂട്ടാണെന്നും ജെയ്റ്റ്ലി പറഞ്ഞു. വടക്ക്-കിഴക്കൻ ഇന്ത്യയുടെ പുരോഗതിയും സ്ത്രീകൾ കൂടുതലായി തൊഴിലെടുക്കാൻ തുടങ്ങിയതും മധ്യവർഗത്തിെൻറ ഉയർച്ചക്ക് കാരണമായെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.