Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനീരവ്​ മോദിക്ക്​...

നീരവ്​ മോദിക്ക്​ തിരിച്ചടി; അക്കൗണ്ടുകൾ സ്വിസ്​ സർക്കാർ മരവിപ്പിച്ചു

text_fields
bookmark_border
nirav-modi-54.
cancel

ന്യൂഡൽഹി: പഞ്ചാബ്​ നാഷണൽ ബാങ്കിൽ നിന്ന്​ വായ്​പയെടുത്ത്​ രാജ്യം വിട്ട നീരവ്​ മോദിയുടെ അക്കൗണ്ടുകൾ സ്വിറ്റ ്​സർലാൻഡ്​ സർക്കാർ മരവിപ്പിച്ചു. എൻഫോഴ്​സ്​മ​​​​െൻറ്​ ഡയറക്​ടറേറ്റിൻെറ അഭ്യർഥന പ്രകാരമാണ്​ നടപടി. പി.എൻ.ബിയിൽ ബാങ്കിൽ നിന്ന്​ 286 കോടി രൂപ നീരവ്​ മോദി സ്വിസ്​ ബാങ്കിലേക്ക്​ മാറ്റിയതായി ഇ.ഡി കണ്ടെത്തിയിരുന്നു.

വിവിധ ഘട്ടങ്ങളിലൂടെയാണ്​ പണം സ്വിസ്​ ബാങ്കിലേക്ക്​ എത്തിച്ചത്​. ആദ്യം ദുബൈയിലേക്ക്​ അയച്ച പണം പിന്നീട്​ ഹോ​ങ്കോങ്​ വഴി സ്വിറ്റ്​സർലാൻഡിലെത്തിച്ചു. അതേസമയം, ​വീഡയോ കോൺഫറൻസിങ്​ വഴി നീരവ്​ മോദി ലണ്ടനിലെ വെസ്​റ്റ്​ മിനിസ്​റ്റർ കോടതിയുടെ നടപടികളിൽ പ​ങ്കെടുക്കുമെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​.

നിലവിൽ ലണ്ടനിൽ ജയിലിലാണ്​ നീരവ്​ മോദിയുള്ളത്​.പി.എൻ.ബി ബാങ്ക്​ തട്ടിപ്പുമായി ബന്ധപ്പെട്ടാണ്​ നീരവ്​ മോദിയെ ലണ്ടൻ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. എന്നാൽ, ഇയാളെ ഇന്ത്യക്ക്​ കൈമാറുന്ന കാര്യത്തിൽ ധാരണയായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:switzerlandmalayalam newsindia newsPNBNirav Modimalayalam news online
News Summary - More Trouble for Nirav Modi as Switzerland Govt Freezes-Business news
Next Story