മുദ്ര വായ്പ: കിട്ടാക്കടം 11000 കോടി; മുന്നറിയിപ്പുമായി റിസർവ് ബാങ്ക്
text_fieldsതൃശൂർ: സൂക്ഷ്മ-ചെറുകിട സംരംഭകർക്കുള്ള പ്രധാനമന്ത്രി മുദ്ര വായ്പയിൽ കിട്ടാക്ക ടം 11,000 കോടിയായി ഉയർന്നു. വൻ കിട്ടാക്കട പ്രതിസന്ധിയിലേക്ക് ബാങ്കിങ് മേഖലയെ എത്തിക ്കുന്ന ഒന്നായി പദ്ധതി മാറാൻ ഇടയുണ്ടെന്ന് റിസർവ് ബാങ്ക് കേന്ദ്ര സർക്കാറിനെ അറിയിച ്ചു. നേരത്തെ, റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ സമാന മുന്നറിയിപ്പ് നൽകിയിരുന് നു.
കഴിഞ്ഞ ആഗസ്റ്റിൽ പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിലാണ് റിസർവ് ബാങ്ക് മുൻ ഗവർണർ മുദ്ര വായ്പെക്കതിരെ മുന്നറിയിപ്പ് നൽകിയത്. രാജ്യത്തെ സാമ്പത്തികരംഗം, പ്രത്യേകിച്ച് ബാങ്കിങ് മേഖല ഗുരുതര പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ മുദ്രയുടെ കിട്ടാക്കടം വൻതോതിൽ ഉയരുന്നത് ഗൗരവമായി കാണണമെന്നായിരുന്നു മുന്നറിയിപ്പ്.
കൃത്യമായ നിരീക്ഷണവും പദ്ധതിയുമില്ലെങ്കിൽ അടുത്ത കിട്ടാക്കട പ്രതിസന്ധി മുദ്ര വായ്പയുടെ പേരിലായിരിക്കും എന്നാണ് മുന്നറിയിപ്പ് നൽകിയത്. 2018 സാമ്പത്തിക വർഷം വരെ 2.46 ലക്ഷം കോടി മുദ്ര വായ്പ വിതരണം ചെയ്തുവെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഇതിൽ 40 ശതമാനം വനിത സംരംഭകർക്കും 33 ശതമാനം പ്രത്യേക വിഭാഗങ്ങൾക്കും 4.81 കോടി സൂക്ഷ്മ സംരംഭകർക്കും നൽകിയെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ഇതിലാണ് 11,000 കോടി കിട്ടാക്കടമായത്.
2015 ഏപ്രിലിലാണ് പ്രധാനമന്ത്രി മുദ്ര യോജന തുടങ്ങിയത്. മൂന്ന് വിഭാഗങ്ങളിലായി അര ലക്ഷം രൂപ മുതൽ 10 ലക്ഷം വരെയാണ് വായ്പ. വിവിധ സ്വകാര്യ സ്ഥാപനങ്ങൾ മുഖേന കണ്ടെത്തുന്ന ചെറുകിട സംരംഭകർക്കും മുദ്ര വായ്പ നൽകുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ പട്ടികയിൽ കഴിഞ്ഞ മേയിൽ പതഞ്ജലി, ഫ്ലിപ്കാർട്ട്, സ്വിഗ്ഗി, അമുൽ എന്നിവയടക്കം 40 എണ്ണത്തെക്കൂടി കേന്ദ്ര ധനമന്ത്രാലയം ഉൾപ്പെടുത്തി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി മുദ്ര വായ്പ ഉപയോഗിക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു. വായ്പ എടുത്താൽ തിരിച്ചടവ് വേണ്ട എന്ന രീതിയിൽ പോലും രാഷ്ട്രീയ പ്രചാരണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.