മുദ്ര വായ്പ പദ്ധതി ആർ.ബി.ഐക്ക് പുതിയ തലവേദന
text_fieldsമുംബൈ: നരേന്ദ്രമോദി സർക്കാർ 2015ൽ നടപ്പിലാക്കിയ മുദ്ര വായ്പ പദ്ധതിക്കെതിരെ ആർ.ബി.ഐ. മുദ്രവായ്പകളിലെ കിട്ടാകട ം വർധിച്ച സാഹചര്യത്തിലാണ് ആർ.ബി.ഐയുടെ മുന്നറിയിപ്പ്. സുസ്ഥിരമല്ലാത്ത വായ്പകൾ ബാങ്കുകളെ പ്രതിസന്ധിയിലാക്കുമെന്നാണ് ബാങ്കുകൾക്ക് ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ എം.കെ ജെയിൻ നൽകുന്ന മുന്നറിയിപ്പ്.
2015 ഏപ്രിലിലാണ് മോദി സർക്കാർ മുദ്ര പദ്ധതിക്ക് തുടക്കം കുറിച്ചത്. ചെറുകിട വ്യവസായങ്ങൾക്ക് 10 ലക്ഷം വരെ വായ്പ നൽകുന്നതാണ് പദ്ധതി. ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, ആർ.ആർ.ബി, സഹകരണ ബാങ്കുകൾ എന്നിവരെല്ലാം മുദ്രവായ്പകൾ നൽകിയിരുന്നു.
നേരത്തെയും മുദ്രവായ്പകൾക്ക് എതിരെ ആർ.ബി.ഐ രംഗത്തെത്തിയിരുന്നു. എന്നാൽ, അന്നത്തെ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലി ആർ.ബി.ഐ വാദങ്ങൾ തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.