റിലയൻസിൻെറ നാല് ദിവസത്തെ നഷ്ടം 96,000 കോടി
text_fieldsമുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇഡസ്ട്രീസിന് നാല് ദിവസം കൊണ്ടുണ ്ടായ നഷ്ടം 96,000 കോടി. ബോംബെ സൂചികയിലാണ് റിലയൻസിന് കനത്ത നഷ്ടം നേരിട്ടത്. ഓഹരി വിപണിയിലെ റിലയൻസിൻെറ ആകെ മൂല്യം 8 ലക്ഷം കോടിക്കും താഴെ പോയി.
വ്യാഴാഴ്ച ബോംബെ സൂചികയിൽ റിലയൻസ് 1,255.15 രൂപക്കാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് മാത്രം മൂന്ന് ശതമാനത്തിൻെറ നഷ്ടം റിലയൻസിന് ഉണ്ടായി. ഏകദേശം 8,91,885.91 കോടി ആയിരുന്നു ഓഹരി വിപണിയിലെ റിലയൻസിൻെറ ആകെ മൂല്യം. ഇതിൽ നിന്നാണ് കമ്പനി കനത്ത തിരിച്ചടിയിലേക്ക് കൂപ്പുകുത്തിയത്.
മോർഗൻ സ്റ്റാൻലി റിലയൻസിൻെറ റേറ്റിങ് കുറച്ചതാണ് കമ്പനിക്ക് കനത്ത തിരിച്ചടി നൽകിയത്. എണ്ണ വ്യവസായത്തിൽ പ്രതീക്ഷിക്കുന്ന തിരിച്ചടിയാണ് റിലയൻസിൻെറ റേറ്റിങ് കുറക്കാൻ മോർഗൻ സ്റ്റാൻലിയെ പ്രേരിപ്പിച്ചത്. കഴിഞ്ഞ വർഷം ഓഹരി വിപണിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കമ്പനികളിലൊന്നാണ് റിലയൻസ് ഇൻഡസ്ട്രീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.