ലോകപ്രശസ്ത കളിപ്പാട്ട കമ്പനി ഹാംലീസ് മുകേഷ് അംബാനി സ്വന്തമാക്കി
text_fieldsലണ്ടൻ: രണ്ടര നൂറ്റാണ്ടിെൻറ ചരിത്രമുള്ള ലോകപ്രശസ്ത കളിപ്പാട്ട കമ്പനി ഹാംലീസ് ഇ നി മുകേഷ് അംബാനിക്ക് സ്വന്തം. ബ്രിട്ടീഷ് ബ്രാൻഡായ ഹാംലീസിെൻറ ഉടമസ്ഥാവകാശം ചൈനയ ുടെ ‘സി ബാനർ ഇൻറർനാഷനലി’ൽനിന്നാണ് റിലയൻസ് ബ്രാൻഡ്സ് ലിമിറ്റഡ് വാങ്ങിയത്. ലോകത്തെ ഏറ്റവും പഴയ കളിപ്പാട്ട കമ്പനിയാണ് 1760ൽ ലണ്ടനിൽ സ്ഥാപിതമായ ഹാംലീസ്. 18 രാജ്യങ്ങളിലായി 167 സ്റ്റോറുകളാണ് അവർക്ക് ഇപ്പോൾ ഉള്ളത്.
നിലവിൽ 29 ഇന്ത്യൻ നഗരങ്ങളിലായി 88 ഹാംലീസ് സ്റ്റോറുകൾ റിലയൻസ് നടത്തുന്നുണ്ട്. ഹാംലീസിെൻറ ആഗോള ഉടമസ്ഥാവകാശം സ്വന്തമാക്കുകയെന്നത് ദീർഘകാല സ്വപ്നത്തിെൻറ സാക്ഷാത്കാരമാണെന്ന് റിലയൻസ് ബ്രാൻഡ്സ് ലിമിറ്റഡ് സി.ഇ.ഒ ദർശൻ മേഹ്ത പറഞ്ഞു. എന്നാൽ, കൈമാറ്റ തുക എത്രയെന്ന് െവളിപ്പെടുത്തിയിട്ടില്ല. വമ്പൻ ബ്രാൻഡ് ആണെങ്കിലും 9.2 ദശലക്ഷം പൗണ്ട് നഷ്ടമാണ് കഴിഞ്ഞവർഷം കമ്പനി നേരിട്ടത്. ബ്രെക്സിറ്റ്, ഭീകരാക്രമണ ഭീഷണികൾ എന്നിവയാണ് കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടത്.
കഴിഞ്ഞവർഷം ബ്രിട്ടനിൽമാത്രം നാലു പുതിയ സ്റ്റോറുകൾ തുറന്നെങ്കിലും രണ്ടെണ്ണം പിന്നീട് പൂട്ടി. 1881ൽ തുറന്ന ലണ്ടനിലെ റീജൻറ് സ്ട്രീറ്റിലുള്ള കമ്പനിയുടെ ഫ്ലാഗ്ഷിപ് സ്േറ്റാർ നഗരത്തിലെ വലിയ ആകർഷണ കേന്ദ്രങ്ങളിലൊന്നാണ്. ഏഴുനിലകളിലുള്ള ഈ സ്റ്റോറിൽ 50,000ലേറെ തരം കളിപ്പാട്ടങ്ങൾ ലഭ്യമാണ്. പ്രതിവർഷം 50 ലക്ഷം ഉപഭോക്താക്കളാണ് ഇവിടെ എത്തുന്നത്. ഹാംലീസ് സ്വന്തമാകുന്നതോടെ ലോകത്തെ കളിപ്പാട്ട വിപണിയിലെ വൻ നാമങ്ങളിലൊന്നായി റിലയൻസ് മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.