പൊടിപൊടിച്ച് അംബാനി കല്യാണം
text_fieldsമുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ ഏക മകൾ ഇഷ അംബാനിയും യുവ വ്യവസായി ആനന്ദ് പിരമലും തമ്മിലെ വിവാഹം ബുധനാഴ്ച രാത ്രി അംബാനി ഭവനമായ ആൻറിലിയയിൽ നടന്നു. ആഡംബര കല്യാണത്തിന് അമേരിക്കൻ മുൻ സെക്രട്ടറി ഹിലാരി ക്ലിൻറൻ, മുൻ രാഷ്ട്രപത ി പ്രണബ് മുഖർജി, മുൻ ധനകാര്യ മന്ത്രി പി.ചിദംബരം, അമിതാഭ് ബച്ചൻ, രജനി കാന്ത്, സച്ചിൻ ടെണ്ടുൽകർ, ആമിർ ഖാൻ, സൽമാൻ ഖാൻ, ഷാറൂഖ് ഖാൻ, നവതാര ദമ്പതികളായ രൺവീർ സിങ്- ദീപിക പാദുകോൺ, പ്രിയങ്ക ചോപ്ര-നിക്ക് ജോനാസ് തുടങ്ങി ഇന്ത്യക്കകത്തും പുറത്തു നിന്നുമെത്തിയ 600 ഒാളം പേർ പങ്കെടുത്തു. കല്യാണത്തിന് മുമ്പ് ഉദയ്പുരിൽ നടന്ന വിരുന്നുകളിൽ 2000 ഒാളം പേരാണ് അതിഥികളായത്.
റോൾസ് റോയ്സ് കാറിലാണ് നവവരൻ ആനന്ദ് പിരമൾ ആൻറലിയ കവാടത്തിന് മുമ്പിൽ വന്നിറങ്ങിയത്. അവിടെ കുതിരപ്പുറത്ത് കാത്തിരിക്കുകയായിരുന്ന ഇഷയുടെ ഇരട്ട സഹോദരങ്ങൾ ആകാശും അനന്ദും നവവരനെ സ്വീകരിച്ചു. 70 കോടി രൂപയിലേറെയാണ് ദിവസങ്ങൾ നീണ്ടു നിൽകുന്ന കല്യാണത്തിെൻറ ചെലവ്.
ഞായറാഴ്ച ഉദയ്പുരിലായിരുന്നു ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. സൽമാൻ, ആമിർ, ഷാറൂഖ് തുടങ്ങിയ ബോളീവുഡ് താരങ്ങളടക്കം ആഘോഷ വിരുന്നിൽ നൃത്തം ചെയ്തു. അമേരിക്കൻ പോപ് ഗായിക ബിയോണസ് ആയിരുന്നു ചടങ്ങിൽ മറ്റൊരു ആകർഷണം. മുംബൈ നഗരത്തിലും വിരുന്നോടെയായിരിക്കും ചടങ്ങുകൾ അവസാനിക്കുക. ബുധനാഴ്ച രാത്രി ആൻറിലിയയിൽ നടന്ന ആഘോഷ ചടങ്ങിൽ മുകേഷ് അംബാനി, ഭാര്യ നിത, സഹോദരൻ അനിൽ അംബാനി, അനിലിന്‍റെ ഭാര്യ ടിന, സഹോദരിമാരായ നിന, ദീപ്തി എന്നിവരും നൃത്തം ചെയ്തു. ഇടക്ക് അമ്മ കോകിലാബെനും വേദിയിലെത്തി.
റിലയൻസ് ജിയൊ ഇൻഫോകോം, റിലയൻസ് റീട്ടെയിൽ എന്നി കമ്പനികളുടെ ഡയറക്ടറാണ് ഇഷ. പിരമൽ ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടറാണ് ആനന്ദ് പിരമൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.