റിലയൻസ് ബാങ്കുകളിൽ നിന്ന് 2.5 ബില്യൺ ഡോളർ വായ്പയെടുക്കുന്നു
text_fieldsമുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് 2.5 ബില്യൺ ഡോളർ വായ്പയെടുക്കുന്നു. ഇതിനായി റിലയൻസ് വിവിധ ബാങ്കുകളുമായി ചർച്ച നടത്തുന്നുവെന്നാണ് വിവരം. ഇന്ത്യയിലെ ബാങ്കുകൾക്ക് പുറമേ വിദേശ ബാങ്കുകളുമായും റിലയൻസ് വായ്പക്കായി ആശയവിനിമയം നടത്തുന്നുണ്ട്. ടെലികോം, റീടെയിൽ ബിസിനസുകൾ വിപുലീകരിക്കുന്നതിനാണ് റിലയൻസ് വായ്പ തേടിയതെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
മൂന്ന് മുതൽ അഞ്ച് വർഷം വരെ കാലാവധിയിലായിരിക്കും റിലയൻസ് വായ്പയെടുക്കുക. ഫൈബർ ഒപ്ടിക് ശൃഖല വിപുലീകരിക്കുക കൂടുതൽ റീടെയിൽ സ്റ്റോറുകൾ തുറക്കുക എന്നിവയെല്ലാമാണ് റിലയൻസ് വായ്പയിലുടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ മികച്ച കമ്പനികളിലൊന്നായ റിലയൻസിന് വായ്പ ലഭിക്കുന്നതിന് തടസമുണ്ടാവില്ല.
റിലയൻസിെൻറ ഒാഹരി ഉടമകളുടെ യോഗത്തിൽ ജിയോയിൽ കൂടുതൽ പണം നിക്ഷേപിക്കുമെന്ന് മുകേഷ് അംബാനി വ്യക്തമാക്കിയിരുന്നു. പുതിയ ബ്രോഡ്ബാൻഡ് സേവനത്തിെൻറ പ്രഖ്യാപനവും അംബാനി നടത്തിയിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഏകദേശം 2.5 ലക്ഷം കോടിയാണ് ടെലികോം മേഖലയിൽ റിലയൻസ് നിക്ഷേപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.