ഫോബ്സ് സമ്പന്നരുടെ പട്ടികയിൽ 10ാം തവണയും മുകേഷ് അംബാനി; രണ്ടാമൻ അസിം പ്രേംജി
text_fieldsന്യൂഡൽഹി: ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിെൻറ പിടിയിലാണെങ്കിലും, അതിസമ്പന്നരുടെ വരുമാനത്തിൽ വർധന. രാജ്യത്തെ 100 അതിസമ്പന്നരുടെ ആസ്തി 26 ശതമാനം കണ്ട് വർധിച്ചു. ഫോബ്സ് മാഗസിൻ പുറത്തിറക്കിയ പട്ടികയിൽ തുടര്‍ച്ചയായി 10ാം തവണയും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിതന്നെ.
പെേട്രാളിയം, ഗ്യാസ്, ടെലികോം രംഗത്ത് അംബാനിക്ക് നിലവിൽ 38 ബില്യൻ ഡോളർ അഥവാ 2.47 ലക്ഷം കോടി രൂപയുടെ ആസ്തിയാണുള്ളത്. കഴിഞ്ഞ ഒറ്റ വർഷത്തിനിടയിൽ ഉണ്ടാക്കിയ വർധന 15.3 ബില്യൺ ഡോളർ. ആസ്തിയിലെ വർധനയാവെട്ട 67 ശതമാനം. സോഫ്റ്റ്വെയർ രംഗത്തെ വിപ്രോയുടെ അസിം പ്രേംജിയാണ് 19 ബില്യൻ ഡോളറുമായി രണ്ടാം സ്ഥാനത്തുള്ളത്. ഇദ്ദേഹത്തിെൻറ ആസ്തിയിൽ നാലു ബില്യൻ ഡോളറാണ് വർധന.
മൂന്നാം സ്ഥാനത്ത് ഹിന്ദുജ സഹോദരന്മാരും നാലാം സ്ഥാനത്ത് ലക്ഷ്മി മിത്തലുമാണ്. യഥാക്രമം 18.4 ബില്യൻ ഡോളറും 16.5 ബില്യൻ ഡോളറുമാണ് ഇവരുടെ ആസ്തി. ഹിന്ദുജമാരുടെ ആസ്തിയിൽ 3.2 ബില്യൻ ഡോളറിെൻറ വർധനയാണ് ഉണ്ടായിരിക്കുന്നത്. അതേ സമയം കഴിഞ്ഞവർഷം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സണ്‍ ഫാര്‍മയുടെ ദിലീപ് സാങ്വി 12.1 ബില്യൻ ഡോളറുമായി ഇത്തവണ ഒമ്പതാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
കഴിഞ്ഞ വര്‍ഷം 29ാം സ്ഥാനത്തുണ്ടായിരുന്ന മുകേഷ് അംബാനിയുടെ സഹോദരൻ അനില്‍ അംബാനി ഇത്തവണ 3.15 ബില്യൻ ഡോളറിെൻറ ആസ്തിയുമായി 45ാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. നേട്ടം കൊയ്തവരിൽ മറ്റൊരു പ്രമുഖൻ പതഞ്ജലിയുടെ ആചാര്യ ബാലകൃഷ്ണയാണ്. ഇദ്ദേഹത്തിന് കഴിഞ്ഞവര്‍ഷം 48ാം സ്ഥാനമായിരുന്നു. ഇത്തവണ 19ാം സ്ഥാനത്തേക്ക് ഉയർന്നു. 43,000 കോടിയോളം രൂപയാണ് ബാലകൃഷ്ണയുടെ ആസ്തി.
പ്രമുഖ മലയാളി പ്രവാസി വ്യവസായി എം.എ. യൂസുഫലി അഞ്ച് ബില്യൻ ഡോളറിെൻറ സ്വത്തുമായി 27ാം സ്ഥാനത്തും മറ്റൊരു പ്രവാസി വ്യവസായി ബി.ആർ. ഷെട്ടി 34ാം സ്ഥാനത്തുമുണ്ട്. ഇദ്ദേഹത്തിെൻറ തൊട്ടു പിറകിലുള്ളത് മറ്റൊരു മലയാളി രവി പിള്ളയാണ്. 3.8 ബില്യൻ ഡോളറാണ് ഇദ്ദേഹത്തിെൻറ സമ്പാദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.