Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകോവിഡ്​ 19: ഏഷ്യയിലെ...

കോവിഡ്​ 19: ഏഷ്യയിലെ ധനികനെന്ന സ്ഥാനം നഷ്​ടമായി മുകേഷ്​ അംബാനി; ജാക്ക്​ മാ ഒന്നാമത്​

text_fields
bookmark_border
mukesh-ambani
cancel

മുംബൈ: കോവിഡ്​ 19 വൈറസ്​ ബാധ ഇന്ത്യൻ വ്യവസായ പ്രമുഖൻ മുകേഷ്​ അംബാനിക്കും നൽകിയത്​ വൻ തിരിച്ചടി. ഏഷ്യയിലെ സമ്പ​ ന്നനെന്ന സ്ഥാനമാണ്​ റിലയൻസ്​ ഇൻഡസ്​ട്രീസ്​ ചെയർമാൻ മുകേഷ്​ അംബാനിക്ക്​ നഷ്​ടമായത്​. ചൈനയിലെ ആലിബാബ ഗ്രൂപ്പ് ​ സ്ഥാപകൻ ജാക്ക്​ മായാണ്​ അംബാനിയെ മറികടന്നത്​. എണ്ണവില കുറഞ്ഞതും ഓഹരി വിപണിയിലെ തകർച്ചയുമാണ്​ അംബാനിക്ക്​ തിരിച്ചടിയായത്​.

തിങ്കളാഴ്​ച മാത്രം 580 കോടി ഡോളറി​​െൻറ നഷ്​ടമാണ്​ അംബാനിക്കുണ്ടായത്​. ബ്ലൂംബർഗി​​െൻറ കണക്കുകൾ പ്രകാരം ജാക്ക്​ മായുടെ ആകെ ആസ്​തി 44.5 ബില്യൺ ഡോളറാണ്​. നിലവിൽ അംബാനിയേക്കാൾ 2.6 ബില്യൺ ഡോളർ അധികമാണ്​ ജാക്ക്​ മായുടെ ആസ്​തി.

അന്താരാഷ്​ട്ര വിപണിയിൽ എണ്ണവില 29 വർഷത്തിനിടെയുള്ള കുറഞ്ഞ നിരക്കിലേക്ക്​ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇതിന്​ പുറമേ ഇന്ത്യൻ ഓഹരി വിപണിയിൽ റിലയൻസ്​ ഇൻഡസ്​ട്രീസ്​ 12 ശതമാനം നഷ്​ടം രേഖപ്പെടുത്തുകയും ചെയ്​തിരുന്നു. 2009ന്​ ശേഷം ഇതാദ്യമായാണ്​ റിലയൻസ്​ ഓഹരികൾ ഇത്രയും വലിയ നഷ്​ടം രേഖപ്പെടുത്തിയത്​. ഇതോടെയാണ്​ ജാക്ക്​ മായുടെ പി​ന്നിലേക്ക്​ അംബാനിക്ക്​ പോകേണ്ടി വന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmukesh ambanimalayalam newsRelaince industries
News Summary - Mukesh Ambani loses Asia wealth crown to Jack Ma in $5.8 billion rout-Business news
Next Story