ഇന്ത്യൻ ഇ-കോമേഴ്സ് വിപണി അടക്കിവാഴാൻ റിലയൻസ് വരുന്നു
text_fieldsമുംബൈ: ഇന്ത്യയിൽ അതിവേഗം വളരുന്ന ഇ-കോമേഴ്സ് വിപണി ലക്ഷ്യമിട്ട് റിലയൻസ് ഇൻഡസ്ട്രീസ്. 1.2 മില്യൺ കച്ചവടക് കാരുമായി രാജ്യത്തെ ഒാൺലൈൻ വിപണിയുടെ തലവര മാറ്റാൻ ലക്ഷ്യമിട്ടാണ് ഇക്കുറി റിലയൻസിെൻറ വരവ്. ആമസോൺ, ഫ്ലിപ് കാർട്ട് തുടങ്ങിയ ഇന്ത്യൻ ഒാൺലൈൻ വിപണിയിലെ വമ്പൻമാരെ മറികടക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
രാജ്യത്തെ 12 ലക്ഷ്യം ചെറുകിട കച്ചവടക്കാരെ ഉൾപ്പെടുത്തിയാവും റിലയൻസിെൻറ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമിന് തുടക്കം കുറിക്കുക. ജിയോയും റിലയൻസ് റീടെയിലും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമീണ മേഖലയിലെ ചെറുകിട കച്ചവടക്കാരുടെ ശാക്തീകരണമാണ് പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി വ്യക്തമാക്കി.
നിലവിൽ 280 മില്യൺ ഉപഭോക്താക്കളാണ് ജിയോക്കുള്ളത്. രാജ്യത്തുടനീളം 10,000 ഒൗട്ട്ലെറ്റുകൾ റിലയൻസ് റീടെയിലിനുണ്ട്. 6500 സ്ഥലങ്ങളിൽ റിലയൻസ് റീടെയിൽ സാന്നിധ്യമറിയിച്ചുണ്ട്. വിപുലമായ ഇൗ നെറ്റ്വെർക്ക് ഉപയോഗിച്ച് ഇ-കോമേഴ്സ് സേവനങ്ങൾക്ക് തുടക്കമിടാനാണ് മുകേഷ് അംബാനി ലക്ഷ്യമിടുന്നത്.
വിദേശ കമ്പനികളുടെ ഉടമസ്ഥതയിലുള്ള ഒാൺലൈൻ ഷോപ്പിങ് സൈറ്റുകളുടെ പ്രവർത്തനത്തിന് കേന്ദ്രസർക്കാർ കർശന നിയന്ത്രണങ്ങൾ കൊണ്ടു വരാൻ ഒരുങ്ങുകയാണ്. ആമസോണിനും വാൾമാർട്ടിെൻറ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ടിനും സർക്കാർ തീരുമാനം കനത്ത തിരിച്ചടിയാണ്. ഇത് മുതലാക്കി വിപണിയിൽ സ്വാധീനം ഉറപ്പിക്കാമെന്നാണ് റിലയൻസിെൻറ കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.