സമയത്ത് വന്ന് രക്ഷിച്ചു; മുകേഷിനും നിതക്കും നന്ദി അറിയിച്ച് അനിൽ അംബാനി
text_fieldsന്യൂഡൽഹി: സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സണുമായുള്ള കേസിൽ 458.77 കോടി രൂപ അടച്ച് സഹായിച്ച സഹോദരൻ മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും നന്ദി അറിയിച്ച് അനിൽ അംബാനി. സുപ്രീംകോടതി നിർദേശം അനുസരിച്ച് മുഴുവൻ തുകയുമടച്ച് അനിലിനെ മുകേഷ് ജയിൽ ശിക്ഷയിൽ നിന്ന് രക്ഷിക്കുകയായിരുന്നു. ഇൗ തുക അടച്ചില്ലെങ്കിൽ അനിൽ അംബാനി മൂന്നു മാസത്തെ തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ പ്രതിസന്ധി ഘട്ടത്തിൽ എെൻറ കൂടെ നിന്ന ബഹുമാനപ്പെട്ട എെൻറ മൂത്ത സഹോദരൻ മുകേഷ് അംബാനിക്കും ഭാര്യ നിതക്കും ആത്മാര്‍ത്ഥവും ഹൃദയംഗമവുമായ നന്ദി അറിയിച്ചു കൊള്ളുന്നു. കുടുംബ മൂല്യങ്ങളുടെ പ്രാധാന്യം തെളിയിച്ചുകൊണ്ട് സമയോചിത പിന്തുണയാണ് അദ്ദേഹം നൽകിയത്. ഞാനും എെൻറ കുടുംബവും താങ്കളുടെ ഈ പ്രവർത്തിയിൽ എന്നും നന്ദിയുള്ളവരാകുന്നു..
മുകേഷ് അംബാനി ഭീമൻ തുക നൽകി കേസ് തീർപ്പാക്കിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് അനിൽ അംബാനിയുടെ പ്രതികരണം വരുന്നത്. സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സണും തങ്ങൾക്ക് കിട്ടാനുള്ള പണം മുഴുവൻ കിട്ടിയതായി അറിയിച്ചു. പലിശയടക്കമാണ് പണമടച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.