ജിയോക്ക് വിത്തിട്ടത് മകൾ ഇഷയെന്ന് മുകേഷ് അംബാനി
text_fieldsന്യൂഡൽഹി: രാജ്യത്തെ അതിവേഗം വളരുന്ന മൊബൈൽ ശൃഖലയായ ജിയോക്ക് വിത്തിട്ടത് മകൾ ഇഷയാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. 2011ലാണ് മൊബൈൽ സേവനങ്ങൾ ആരംഭിക്കുന്നതിനെ സംബന്ധിച്ചുള്ള ആലോചനകൾ ഉണ്ടായതെന്ന് ഫിനാഷ്യൽ എക്സ്പ്രസ് സംഘടിപ്പിച്ച പരിപാടിയിൽ അംബാനി വ്യക്തമാക്കി.
ജിയോയുടെ ആശയം ആദ്യമായി നൽകിയത് മകൾ ഇഷയായിരുന്നു. ആ സമയത്ത് യു.എസിൽ പഠിക്കുകയായിരുന്നു അവൾ. അവധി ദിനത്തിൽ ഇന്ത്യയിലെത്തിയ അവൾക്ക് ഒരു പ്രൊജക്ട് വർക്ക് സമർപ്പിക്കാനുണ്ടായിരുന്നു. പ്രൊജക്ട് വർക്ക് പൂർത്തിയാക്കുന്നതിനിടെയാണ് വീട്ടിലെ ഇൻറർനെറ്റ് വേഗതയെപ്പറ്റി ഇഷ പരാതി പറഞ്ഞത്. ആ സമയത്ത് ഇന്ത്യയിൽ ഇൻറർനെറ്റ് വേഗത വളരെ കുറവായിരുന്നു. ഇൻറർനെറ്റ് സേവനങ്ങൾ ലഭിക്കുന്നതിന് ഉയർന്ന തുകയും നൽകേണ്ടിയിരുന്നു. ഇതിനെല്ലാം മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ജിയോ ആരംഭിക്കാൻ തീരുമാനിച്ചതെന്ന് അംബാനി പറഞ്ഞു.
2016ലാണ് ജിയോ സേവനം ആരംഭിച്ചത്. ഇന്ന് ഇന്ത്യയിലെ പ്രമുഖ മൊബൈൽ നെറ്റ്വർക്കാണ് ജിയോ. 4ജി നെറ്റ്വർക്കിൽ ലോകത്തിൽ ഒന്നാമതാകാൻ ജിയോക്ക് സാധിച്ചിട്ടുണ്ട് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.