മകെൻറ വിവാഹം; മുംബൈ പൊലീസിന് 50,000 പലഹാരപെട്ടികൾ നൽകി അംബാനി
text_fieldsന്യൂഡൽഹി: മകൻ അകാശ് അംബാനിയുടെ വിവാഹത്തോട് അനുബന്ധിച്ച് മുംബൈ പൊലീസിന് സർപ്രൈസ് സമ്മാനം നൽകി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി.
മുംബൈ പൊലീസിന് 50,000 പലഹാരപെട്ടികളാണ് അംബാനി സമ്മാനമായി നൽകിയത്. മുംബൈ നഗര ത്തിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും അംബാനിയുടെ സമ്മാനപ്പൊതിയെത്തിയെന്നാണ് റിപ്പോർട്ടുകൾ. അംബാനിയുടെ സമ്മാനം ലഭിച്ച വിവരം പല പൊലീസ് സ്റ്റേഷനുകളിലേയും പൊലീസുകാർ സ്ഥിരീകരിച്ചിട്ടുണ്ട്. ആകാശിെൻറയും ശ്ലോകയുടെയും വിവാഹത്തിൽ നിങ്ങളുടെ അനുഗ്രഹം തേടുന്നുവെന്നാണ് സമ്മാനപ്പെട്ടികളിൽ എഴുതിയിരിക്കുന്നത്.
മാർച്ച് ഒമ്പത് മുതൽ 11 വരെയാണ് അകാശിെൻറയും ശ്ലോകയുടെയും വിവാഹ ആഘോഷങ്ങൾ നടക്കുന്നത്. മാർച്ച് ഒമ്പതിന് മുംബൈയിലെ ട്രിഡിഡാൻറ് ബാദ്ര-കുർള കോംപ്ലക്സിലാവും ചടങ്ങുകൾ ആരംഭിക്കുക. മാർച്ച് 10ന് വിവാഹവും 11ന് വിവാഹസൽക്കാരവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.