അംബാനിക്കും തിരിച്ചടിയായി കോവിഡ് ; നഷ്ടം 2281 കോടി
text_fieldsന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് റിലയൻസ് ഇൻഡ്രസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് ഉണ്ടായത് വ ൻ നഷ്ടം. രണ്ട് മാസം കൊണ്ട് 28 ശതമാനം കുറവാണ് അംബാനിയുടെ ആസ്തിയിൽ ഉണ്ടായത്. ഏകദേശം 2281 കോടി രൂപയുടെ നഷ്ടമാണ് അംബാനിക്കുണ്ടായത്. നിലവിൽ 48 ബില്യൺ യു.എസ് ഡോളറാണ് അംബാനിയുടെ ആസ്തി.
ഓഹരി വിപണിയിലെ തകർച്ച തന്നെയാണ് അംബാനിക്കും വിനയായത്. അംബാനിക്കൊപ്പം ഇന്ത്യയിലെ മറ്റ് ചില വ്യവസായ പ്രമുഖർക്കും വൻ നഷ്ടമുണ്ടായി. ഗൗതം അദാനിയുടെ സമ്പാദ്യം 6 ബില്യൺ ഡോളർ കുറഞ്ഞു. അദാനിയുടെ വരുമാനത്തിൻെറ 37 ശതമാനം വരുമിത്. എച്ച്.സി.എൽ ടെക്നോളജിയുടെ ശിവ് നാടറിന് 5 ബില്യൺ ഡോളർ നഷ്ടമാണുണ്ടായത്. കൊട്ടക് ബാങ്ക് ഉടമ ഉദയ് കൊട്ടകിനും 4 ബില്യൺ ഡോളറിൻെറ നഷ്ടമുണ്ടായി.
കോവിഡ് വ്യാപനത്തെ തുടർന്ന് ആഗോള ഓഹരി വിപണികളിൽ വിൽപന സമ്മർദ്ദമുണ്ടായിരുന്നു. ഇന്ത്യൻ വിപണികളിലും ഇത് പ്രതിഫലിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 25 ശതമാനം നഷ്ടമാണ് വിപണികളിലുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.