ജമ്മുകശ്മീരിലും ലഡാക്കിലും നിക്ഷേപം നടത്തും -മുകേഷ് അംബാനി
text_fieldsമുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർഥന മാനിച്ച് ജമ്മുകശ്മീരിലും ലഡാക്കിലും നിക്ഷേപം നടത്താനായി പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ജമ്മുകശ്മീരിലെയും ലഡാക ്കിലേയും ജനങ്ങളുടെ വികസന സ്വപ്നങ്ങൾക്കൊപ്പം റിലയൻസ് ഉണ്ടാവുമെന്ന് മുകേഷ് അംബാനി പറഞ്ഞു. വരും ദിവസങ്ങളിൽ ജമ്മുകശ്മീരിനും ലഡാക്കിനുമായി കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ജമ്മുകശ്മീരിലെ ടൂറിസം, കൃഷി, ഐ.ടി, ആരോഗ്യരംഗം തുടങ്ങിയവയിൽ സ്വകാര്യ കമ്പനികൾ നിക്ഷേപം നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റിലയൻസിൻെറ പ്രഖ്യാപനം. റിലയൻസ് ഓഹരി ഉടമകളുടെ 42ാമത് വാർഷിക പൊതു യോഗത്തിലാണ് അംബാനി സുപ്രധാന പ്രഖ്യാപനം നടത്തിയത്.
ജമ്മുകശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ നിരവധി കമ്പനികൾ സംസ്ഥാനത്ത് നിക്ഷേപം നടത്താൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തുന്നുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഡയറി ഉൽപന്നങ്ങളുടെ നിർമാതാക്കളായ അമുൽ ഇന്ത്യ, ഹെൽമെറ്റ് നിർമാതാക്കളായ സ്റ്റീൽബേർഡ്, ഹോട്ടൽ രംഗത്തെ പ്രമുഖ കമ്പനിയായ ലെമൺ ട്രീ എന്നിവർ കശ്മീരിൽ നിക്ഷേപം നടത്താൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.