നിക്ഷേപകരെ ആകർഷിച്ച് മ്യൂച്വൽ ഫണ്ട്
text_fieldsസ്വന്തമായി ഇ^മെയിൽ െഎ.ഡിയുള്ളവർക്കെല്ലാം ദിവസവും നാലും അഞ്ചും ഇ^മെയിൽ സന്ദേശങ്ങൾ ലഭിക്കാറുണ്ട്, മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിെൻറ ഗുണഗണങ്ങൾ വിവരിച്ച്. വിവിധ കമ്പനികളാണ് ഇത്തരത്തിൽ അറിയിപ്പുകൾ നൽകുന്നത്. പലിശവരുമാനം വേണ്ടെന്ന് ആഗ്രഹിക്കുന്നവരും ബാങ്കുകളുടെ പലിശനിരക്ക് കുറയുന്നതിൽ അതൃപ്തിയുള്ളവരും ഒരേപോലെ ഇതിൽ താൽപര്യം കാണിക്കുകയുമാണ്. ദേശീയ തലത്തിൽ ഇതിെൻറ അനുരണനങ്ങൾ പ്രകടമാണ്. ദിനന്തോറും മ്യൂച്വൽഫണ്ട് അക്കൗണ്ടുകളുടെ എണ്ണത്തിൽ വൻതോതിൽ വർധനയുണ്ടാകുന്നുണ്ട്. കഴിഞ്ഞ മൂന്ന്വർഷത്തിനിടെ, മ്യൂച്വൽ ഫണ്ട് അക്കൗണ്ടുകളുടെ എണ്ണത്തിൽ രാജ്യത്ത് 50 ശതമാനത്തിെൻറ വർധനയുണ്ടായതായാണ് കണക്ക്. നാലുകോടിയിൽനിന്ന് 6.25 കോടിയായി മ്യൂച്വൽ ഫണ്ട് അക്കൗണ്ടുകളുടെ എണ്ണം വർധിച്ചു. ഇതിൽതന്നെ 5.8 കോടി അക്കൗണ്ടുകളും ചില്ലറ നിക്ഷേപകരുടേതാണുതാനും. സാധാരണക്കാർക്ക് ഇൗ നിക്ഷേപമാർഗത്തിൽ താൽപര്യം വർധിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്. വ്യക്തിഗത മ്യൂച്വൽ ഫണ്ട് അക്കൗണ്ടുകളിലെ ആസ്തി മൂല്യം 7.5 ലക്ഷം കോടിയിൽനിന്ന് 10.4 ലക്ഷം കോടി രൂപയായി വർധിക്കുകയും ചെയ്തു.
ബാങ്ക് നിക്ഷേപത്തിൽ നിന്നുള്ള വരുമാനത്തിെൻറ ആകർഷണീയത കുറഞ്ഞതോടെയാണ് കൂടുതൽപേർ മ്യൂച്വൽ ഫണ്ടിലേക്ക് തിരിയാൻ തുടങ്ങിയത്. ഇൗ സാധ്യതകൾ തിരിച്ചറിഞ്ഞ് മ്യൂച്വല്‍ ഫണ്ട് കമ്പനികൾ നിരവധി സ്‌കീമുകൾ ആവിഷ്കരിക്കുകയും ചെയ്തു. അതാണ് വ്യാപകമായ ഇ^മെയിൽ കാമ്പയിന് വഴിവെച്ചിരിക്കുന്നത്.
കരുതിവേണം നിക്ഷേപം
മ്യൂച്വൽ ഫണ്ട് ഒരു െട്രൻഡായി മാറിയതോടെ പലരും ഇതിലെ അപകടസാധ്യതകൾ മറച്ചുവെച്ചാണ് പരസ്യം നൽകുന്നത്. മ്യൂച്വൽ ഫണ്ട് മികച്ച നിക്ഷേപമാർഗമാണ് എന്നതിൽ തർക്കമില്ല. എന്നാൽ, മാര്‍ക്കറ്റിനെക്കുറിച്ച് നന്നായി പഠിച്ചു വേണം നിക്ഷേപം നടത്താന്‍. മാസവരുമാനം പ്രതീക്ഷിക്കുന്നവർക്കും കുറഞ്ഞ സമയത്തിനുളളിൽ വൻ ലാഭമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്കും മ്യൂച്വൽ ഫണ്ട് കാര്യമായ ഗുണം ചെയ്യില്ലെന്നാണ് വിദഗ്ധ മതം. ദീർഘകാല ലക്ഷ്യങ്ങൾ മുന്നിൽകണ്ടുള്ള നിക്ഷേപമാണിത്.
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നവർ ചില മുൻകരുതലെടുക്കണമെന്ന് ഇൗ രംഗത്ത് പ്രവർത്തിക്കുന്നവർ വിശദീകരിക്കുന്നു. മികച്ച സുരക്ഷ ഉറപ്പാക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ മാത്രമേ സാമ്പത്തിക ഇടപാടുകള്‍ നടത്താവൂ. പലരും ഫണ്ടുകളുടെ മൂല്യത്തിൽ വരുന്ന ചാഞ്ചാട്ടം കണ്ട് നിക്ഷേപം പിൻവലിക്കാൻ ശ്രമിക്കാറുണ്ട്്. ഇത് തെറ്റായ പ്രവണതയാണ്. നിക്ഷേപത്തില്‍ നിന്നുള്ള നേട്ടം കൃത്യമായ ഇടവേളകളില്‍ വിലയിരുത്തുന്നതോടൊപ്പംതന്നെ ഫണ്ടുകളുടെ പ്രകടനത്തിലെ ചാഞ്ചാട്ടം കണ്ട് നിക്ഷേപം സ്വയം പുനഃക്രമീകരിക്കുന്നത് തെറ്റായ രീതിയായി മാറുകയുംചെയ്യും. ഫണ്ട് പ്രകടനം വിലയിരുത്താൻ,താൻ ആശ്രയിക്കുന്ന ഏജൻസിയിലെ വിദഗ്ധരുടെ ഉപദേശംതേടുകയാവും നല്ലത്. സ്വയം ഫണ്ട് മാനേജര്‍ ചമയുന്നത് അപകടം ക്ഷണിച്ചുവരുത്തും.
ഇനി നിക്ഷേപിക്കുന്നതിന്, ഒാൺലൈൻ പ്ലാറ്റ്ഫോമുകൾ തിരഞ്ഞെടുക്കുന്നവർ അവയുടെ സുരക്ഷയും പരിഗണിക്കണം. ഒപ്പം, വിവിധ സാമ്പത്തിക ഉൽപന്നങ്ങള്‍ വിശകലനം ചെയ്ത് അവതരിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ തിരഞ്ഞെടുക്കുകയും വേണം. ഇത് നിക്ഷേപത്തിലെ തിരഞ്ഞെടുപ്പ് എളുപ്പമാക്കും. ഓരോ സാമ്പത്തിക ഉൽപന്നവും കൃത്യമായി താരതമ്യം ചെയ്യുന്ന പ്ലാറ്റ്‌ഫോമാണെങ്കില്‍ ഓരോന്നിനെയും മനസ്സിലാക്കി നിക്ഷേപം നടത്താം.
മ്യൂച്വൽ ഫണ്ട്
ഒാഹരി നിക്ഷേപത്തിലെ തലവേദനകൾ ആഗ്രഹിക്കാത്തവർക്കും സ്ഥിരം സംവിധാനമായി നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കുമുള്ള മാർഗമാണ് മ്യൂച്വൽ ഫണ്ട്. നിക്ഷേപകരിൽനിന്ന് വിവിധ തുകകളായി നിക്ഷേപം സ്വീകരിച്ച്, അവർക്കുവേണ്ടി പലതരത്തിലുള്ള ഓഹരികളിൽ നിക്ഷേപിച്ച് ലാഭം നിക്ഷേപകർക്ക് ലഭ്യമാക്കുന്ന ഇടനിലക്കാരാണ് മ്യൂച്വൽ ഫണ്ട് കമ്പനികൾ. നിക്ഷേപത്തിന് ചെറിയ ഫീസും ഇൗടാക്കും.
സ്ഥിരമായ ഇടവേളകളിൽ കൃത്യമായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം തങ്ങളുടെ നിക്ഷേപ ലക്ഷ്യമാണ് നിർണയിക്കേണ്ടത്. മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങി വർഷങ്ങൾക്ക് അപ്പുറമുള്ള ലക്ഷ്യങ്ങൾ മുന്നിൽ കാണുന്നവർക്ക് അതനുസരിച്ച് പദ്ധതികൾ തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. ഇൗ ലക്ഷ്യത്തിന് അനുസൃതമാംവിധത്തിൽ, തങ്ങളാൽ കഴിയുന്ന തുക പ്രതിമാസ നിക്ഷേപമായി നടത്തുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ (എസ്.െഎ.പി) വഴി നിക്ഷേപിക്കുന്നവരാണ് ഇന്ന് ഏറെയും.
ഏത് ഫണ്ടിലാണോ നിക്ഷേപിക്കുന്നത്, നിക്ഷേപിക്കുന്ന തുകക്കനുസരിച്ച് ആ ഫണ്ടിെൻറ യൂനിറ്റുകൾ നിക്ഷേപകെൻറ പേരിലാക്കിക്കിട്ടും. ഫണ്ടിെൻറ വിപണിമൂല്യം വർധിക്കുന്നതനുസരിച്ച് യൂനിറ്റുകളുടെ നെറ്റ് അസറ്റ് വാല്യൂ വർധിക്കുന്നതാണ് നിക്ഷേപകെൻറ ലാഭം. ദീർഘകാലാടിസ്ഥാനത്തിലാണ് ഇതിൽ കാര്യമായ മെച്ചമുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.