മുൻഗണന മേഖലക്ക് 1.52 ലക്ഷം കോടിയുടെ വായ്പ സാധ്യത –നബാർഡ്
text_fieldsതിരുവനന്തപുരം: 2020-21 സാമ്പത്തികവർഷം സംസ്ഥാനത്ത് മുൻഗണന മേഖലക്ക് 1,52,923.68 കോടി രൂപ വാ യ്പാ സാധ്യത കണക്കാക്കി നബാർഡ്. കൃഷിക്കും അനുബന്ധ മേഖലക്കും 73,582.48 കോടി രൂപയും ലക്ഷ്യം വ െക്കുന്നു. ഇതിെൻറ 48 ശതമാനവും കൃഷിക്ക് മാത്രമാണ്. നബാർഡിെൻറ 2020-21ലെ സ്റ്റേറ്റ് േഫാക്കസ് പേപ്പറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വിളകളുടെ ഉൽപാദനം, പരിപാലനം, വിപണനം എന്നിവക്ക് 48,546.10 കോടി രൂപയാണ് വായ്പ നൽകാൻ കണക്കാക്കുന്നത്. 2020-21ൽ മുൻഗണന മേഖലക്ക് നീക്കിവെക്കുന്നതിെൻറ 32 ശതമാനമാണിത്. വായ്പ നൽകാനായി കണക്കാക്കുന്ന മറ്റ് മേഖലകൾ: ജലവിഭവം -1,411.22 കോടി, കൃഷിഭൂമിയുടെ യന്ത്രവത്കരണം- 1,151.34 കോടി, പ്ലാേൻറഷൻ, ഹോർട്ടികൾച്ചർ -6.148.27 കോടി (മുൻഗണന മേഖലയുടെ നാല് ശതമാനം), വനവത്കരണം, തരിശ്ഭൂമി- 201.21 കോടി, മൃഗസംരക്ഷണം -4,921.25 കോടി, മത്സ്യബന്ധന മേഖല -756.36 കോടി, സ്റ്റോറേജ് സൗകര്യം -466.26 കോടി, ഭൂമി നിരപ്പാക്കൽ, മണ്ണ് സംരക്ഷണം, നീർത്തട വികസനം- 2,233.066 കോടി, ഭക്ഷ്യ, കൃഷി സംസ്കരണം -3,911.73 കോടി, ചെറുകിട വ്യാപാരം -42,626.35 കോടി, കയറ്റുമതി -12,254.33 കോടി, വിദ്യാഭ്യാസ മേഖല -5.7881 കോടി, ഭവന മേഖല -22,992.26 കോടി, പുനരുപയോഗ ഉൗർജം -281.49 കോടി, സാമൂഹിക അടിസ്ഥാന സൗകര്യം -391.52 കോടി.
കാർഷിക മേഖലക്ക് വായ്പ നൽകുന്നതിൽ സംസ്ഥാനത്തെ എല്ലാ ബാങ്കുകളും മികച്ച പ്രവർത്തനം കാഴ്ചവെച്ചപ്പോൾ തന്നെ വിളകൾക്ക് വായ്പ നൽകുന്നതിൽ ലക്ഷ്യം വെച്ചതിെൻറ 97 ശതമാനമാണ് പൂർത്തീകരിച്ചതെന്നും നബാർഡ് വെളിപ്പെടുത്തി. കൃഷി വായ്പയിൽ 2018-19ൽ ലക്ഷ്യമിട്ടതിെൻറ 58 ശതമാനം മാത്രമാണ് സഹകരണ മേഖല കൈവരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.