ബി.ജെ.പി ഭരണത്തിൽ സാമ്പത്തിക പ്രതിസന്ധി; അടുത്ത സർക്കാറിന് വെല്ലുവിളികളേറെ
text_fieldsന്യൂഡൽഹി: 2019 ലോക്സഭ തെരഞ്ഞെടുപ്പിന് േശഷം രാജ്യത്ത് അധികാരത്തിലെത്തുന്ന സർക്കാറിനെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി. ഇന്ത്യൻ സാമ്പത്തികരംഗം മന്ദഗതിയിലാണ് നിലവിൽ മുന്നോട്ട് പോകുന്നത്. ഇതിന് പുറമേ 2020 മാർച്ചിൽ സാമ്പത്തിക വർഷത്തിൻെറ അവസാനമാകുേമ്പാഴേക്കും ഇന്ത്യയുടെ വരുമാനത്തിൽ കുറവുണ്ടാവുമെന്നാണ ് വിലയിരുത്തപ്പെടുന്നത്. നിലവിൽ മൊത്ത അഭ്യന്തര ഉൽപാദനത്തിൻെറ 3.4 ശതമാനമായി ഇന്ത്യയുടെ ധനകമ്മി കൂടിയിട്ടുണ്ട്. ഇതോടെ വിപണിയിൽ നിന്ന് കൂടുതൽ പണം കടമെടുക്കേണ്ട സ്ഥിതിയിലേക്ക് സർക്കാറെത്തും. ബി.ജെ.പി സർക്കാറിൻെറ കർഷകർക്കുള്ള പദ്ധതി കൂടി നടപ്പിലാവുന്നതോടെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് രാജ്യം നീങ്ങും.
സാമ്പത്തിക പ്രതിസന്ധിയുടേതായ സാഹചര്യത്തിൽ അടുത്ത രണ്ട് വായ്പ അവലോകന യോഗങ്ങളിലും പലിശ നിരക്കുകളിൽ മാറ്റം വരുത്താൻ ആർ.ബി.ഐ തയാറാവുമെന്നാണ് റിപ്പോർട്ട്. ഇതിന് പുറമേ ബാങ്കുകൾക്ക് അധിക മൂലധനം നൽകി സമ്പദ്വ്യവസ്ഥയിലെ വായ്പ ലഭ്യത വർധിപ്പിക്കാനും ആർ.ബി.ഐ മുതിർന്നേക്കും.
പുതുതായി അധികാരത്തിലെത്തുന്ന സർക്കാറിന് വൻ പണച്ചെലവ് വരുന്ന പദ്ധതികൾ ഉടൻ നടപ്പിലാക്കാൻ കഴിയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അധികാരത്തിലെത്തിയാലും നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ന്യായ് പദ്ധതിയുമായി അത്ര പെട്ടെന്ന് കോൺഗ്രസിന് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നാണ് സൂചന. അധികാരത്തിലെത്തിയാൽ സമ്പദ്വ്യവസ്ഥയെ സ്ഥിരതയിലേക്ക് നയിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുകയെന്ന് മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരം വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.