മാന്ദ്യത്തിന് പരിഷ്കാരം മറുമരുന്നാക്കി മോദി
text_fieldsന്യൂഡൽഹി: മാന്ദ്യം ബാധിച്ച സമ്പദ്വ്യവസ്ഥക്ക് മറുമരുന്നായി കൂടുതൽ പരിഷ്കാരങ്ങൾ വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യവസായസൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്കു സ്ഥാനക്കയറ്റം നൽകിയ ലോകബാങ്ക് റാങ്കിങ് മുൻനിർത്തിയുള്ള വിമർശനം അദ്ദേഹം തള്ളിക്കളഞ്ഞു. ഒരുകാലത്ത് ലോകബാങ്കിൽ ഇരുന്നവരാണ് ഇേപ്പാൾ റാങ്കിങ് പട്ടികയെ ചോദ്യംചെയ്യുന്നതെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ സൂചിപ്പിച്ച് മോദി പറഞ്ഞു.
വ്യവസായ പരിഷ്കാരങ്ങളെക്കുറിച്ച് വ്യവസായ പ്രമുഖരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വികസനമാണ് തെൻറ ജീവിതദൗത്യം. ജി.എസ്.ടിയുടെ ഗുണഫലം വൈകാതെ ലഭിച്ചുതുടങ്ങും. ജി.എസ്.ടി മൂലം ചെറുകിട വ്യവസായികൾ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ കൂടുതൽ നടപടിയെടുക്കും.
ഇതുസംബന്ധിച്ച് സംസ്ഥാന മന്ത്രിമാരുടെ സമിതി സമർപ്പിച്ച ശിപാർശകൾ സ്വീകരിച്ചതായും അടുത്തയാഴ്ച ജി.എസ്.ടി കൗൺസിൽ യോഗത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ നടത്തിപ്പുചെലവ് കുറക്കാൻ സർക്കാർ പ്രതിബദ്ധമാണ്. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് ചില സംസ്ഥാനങ്ങൾ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് സംസ്ഥാന മന്ത്രിമാരുടെ സമിതി രൂപവത്കരിച്ചത്. വ്യവസായികളും ചെറുകിട വ്യാപാരികളും മുന്നോട്ടുെവച്ച നിർദേശങ്ങൾ സമിതി സ്വീകരിച്ചിട്ടുണ്ട്.
രാജ്യത്തെ സമ്പദ്വ്യവസ്ഥയിലെ ഏറ്റവും വലിയ പരിഷ്കാരമാണ് ജി.എസ്.ടി. അതുകൊണ്ടുതന്നെ ഇത് വ്യവസായത്തിെൻറ വിവിധ മേഖലകളിൽ ഗുണഫലമുണ്ടാക്കും. സുതാര്യവും സുസ്ഥിരവും പ്രവചനാത്മകവുമായ ആധുനിക നികുതിഘടനയിലേക്കാണ് നാം ചുവടുെവക്കുന്നത് ^മോദി കൂട്ടിച്ചേർത്തു. വാണിജ്യമന്ത്രി സുരേഷ് പ്രഭുവും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.