തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാവുമെന്ന് ഭയം; ജെറ്റ് എയർവേയ്സിനായി ഇടപ്പെട്ടത് മോദി
text_fieldsന്യൂഡൽഹി: പ്രതിസന്ധിയിലായ വിമാന കമ്പനി ജെറ്റ്എയർവേയ്സിനെ രക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട ് ഇടപെട്ടുവെന്ന് റിപ്പോർട്ട്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജെറ്റ് എയർവേയ്സിൽ തൊഴിൽ നഷ്ടമുണ്ടായാൽ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാവുമെന്ന് മോദി ഭയപ്പെട്ടിരുന്നതായാണ് സൂചന. ഇതിൻെറ അടിസ്ഥാനത്തിൽ പൊതുമേഖല ബാങ്കുകളോട് പ്രശ്നത്തിൽ ഇടപ്പെടാൻ മോദി നേരിട്ട് ആവശ്യപ്പെടുകയായിരുന്നുവെന്ന് റോയിട്ടേഴ്സിൻെറ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അതേസമയം, ജെറ്റ്യർവേയ്സ് ഓഹരികളുടെ വില പത്താഴ്ചക്കിടയിലെ ഉയർന്ന മൂല്യത്തിലെത്തി. ഓഹരി വില ആറ് ശതമാനമാണ് ഉയർന്നത്. കമ്പനിയുടെ കൂടുതൽ വിമാനങ്ങൾ നിലത്തിറക്കുന്നതിനെതിരായ ഉത്തരവാണ് വിമാന കമ്പനിയുടെ ഓഹരികൾ തുണയായത്. ഏപ്രിൽ അവസാനത്തോടെ 40 വിമാനങ്ങൾ കൂടി ജെറ്റ് എയർവേയ്സ് സർവീസ് നടത്തുമെന്ന പ്രഖ്യാപനവും വിപണിയിൽ ജെറ്റ് എയർവേയ്സ് ഓഹരികൾക്ക് അനുകൂലമായി.
നേരത്തെ ജെറ്റ് എയർവേയ്സ് ചെയർമാൻ നരേഷ് ഗോയൽ സ്ഥാനമൊഴിഞ്ഞിരുന്നു. കമ്പനി കടുത്ത പ്രതിസന്ധിയിലേക്ക് പോയതോടെയാണ് ഗോയൽ രാജിവെച്ചത്. ഇതിന് ശേഷം ജെറ്റ് എയർവേയ്സിനെ രക്ഷിക്കാൻ 15 ബില്യൺ എസ്.ബി.ഐ വായ്പയായി അനുവദിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.